അബുദാബി : ലോകഭൗമ ദിനാചരണത്തോടനുബന്ധിച്ച് അജ്മാനിലെ ഗ്ലോബൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ കണ്ടൽ ചെടികൾ നട്ടു. അജ്മാൻ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ 9, 11 ക്ലാസുകളിലെ വിദ്യാർഥികളും ലിയോ ക്ലബ് അംഗങ്ങളും ചേർന്ന് 600 കണ്ടൽ ചെടികൾ നട്ടു.2030 ആകുമ്പോഴേക്കും 1.5 കോടി കണ്ടൽ ചെടികൾ നടുന്നതിന്റെ ഭാഗമായാണിത്. വിദ്യാർഥികളിൽ പരിസ്ഥിതി അവബോധമുണ്ടാക്കാൻ പദ്ധതി സഹായകമായതായി സ്കൂൾ വൈസ് പ്രിൻസിപ്പൽ സിന്ധു ആനന്ദ് പറഞ്ഞു.സ്കൂളിന്റെ സാമൂഹിക സേവനത്തിന്റെ ഭാഗമായാണ് ദൗത്യം ഏറ്റെടുത്തത്. സ്കൂളിന്റെ പ്രവർത്തനത്തെ നഗരസഭാ അധികൃതർ പ്രകീർത്തിച്ചു.
