തന്റെ ഉടമസ്ഥതയിലുള്ള കൃഷി ഭൂമിയില്‍ കഞ്ചാവ് തൈകള്‍ നട്ടുവളര്‍ത്താന്‍ അനുവാദം നല്‍കണമെന്നാണ് ആവശ്യം. കഞ്ചാവിന് വിപണിയില്‍ നല്ല വിലയുണ്ടെന്നും അതിനാല്‍ അവ നടുന്നതല്ലേ ലാഭമെന്നും കര്‍ഷകന്‍ ചോദിക്കുന്നു
പൂനെ: കഞ്ചാവ് കൃഷി ചെയ്യാന്‍ ജില്ലാ കലക്ടറുടെ അനുമതി തേടി കര്‍ഷകന്‍.മഹാരാഷ്ട്രയിലെ സോലാപൂര്‍ സ്വദേശിയായ അനില്‍ പാട്ടീല്‍ ആ ണ് കഞ്ചാവ് കൃഷിക്ക് അനുമതി തേടിയത്. തന്റെ ഉടമസ്ഥതയിലുള്ള കൃഷി ഭൂമിയില്‍ കഞ്ചാവ് തൈകള്‍ നട്ടുവളര്‍ത്താന്‍ അനുവാദം നല്‍കണമെ ന്നാണ് ആവശ്യം.
കഞ്ചാവിന് വിപണിയില്‍ നല്ല വിലയുണ്ടെന്നും അതിനാല്‍ അവ നടുന്നതല്ലേ ലാഭമെന്നും കര്‍ഷക ന്‍ ചോദിക്കുന്നു. കൃഷി ചെയ്യുന്ന വിളകള്‍ക്ക് വില ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കഞ്ചാവ് കൃഷി ചെയ്യാന്‍ അനുമതി തേടുന്നതെന്നാണ് കര്‍ഷകന്റെ വിശദീകരണം. സെപ്റ്റംബര്‍ 15ന് മുന്‍പ് അ പേക്ഷയ്ക്ക് മറുപടി തരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം സെപ്റ്റംബര്‍ 16 മുത ല്‍ മൗനം സമ്മതമായി കണ്ട് കഞ്ചാവ് കൃഷി ആരംഭിക്കുമെന്നും കര്‍ഷകന്‍ കത്തില്‍ പറയുന്നു.
കഞ്ചാവ് കൃഷി തുടങ്ങിയ ശേഷം നിയമനടപടി വന്നാല്‍ ഉത്തരവാദിത്തം ജില്ലാ അധികൃതര്‍ക്കാ യിരിക്കുമെന്നും അപേക്ഷയിലുണ്ട്. അപേക്ഷ കലക്ടര്‍ പൊലീസിന് കൈമാറി.ശ്രദ്ധ പിടിച്ചുപറ്റാനു ള്ള തന്ത്രത്തിന്റെ ഭാഗമാണ് അപേക്ഷയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കഞ്ചാവ് കൃഷി ചെയ്താ ല്‍ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.