ഓക്സിജന്‍ വിതരണാവകാശത്തിന്റെ കുത്തകയുള്ള സതേണ്‍ എയര്‍ പ്രോഡക്റ്റ് കമ്പനി മുന്‍ ആരോഗ്യ മന്ത്രിയുടെ അടുത്ത ബന്ധുക്കളാണെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് പിടി തോമസിനെതിരെ നിയമനടപടിക്ക് പികെ ശ്രീമതി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പികെ ശ്രീമതി മാനനഷ്ടക്കേസ് നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജന്‍ വിതരണാവകാശത്തിന്റെ കുത്തകയുള്ള സതേണ്‍ എയര്‍ പ്രോഡക്റ്റ് കമ്പനി മുന്‍ ആരോഗ്യ മന്ത്രിയുടെ അടുത്ത ബന്ധുക്കളാണെന്ന ആരോപ ണത്തില്‍ കോണ്‍ഗ്രസ് നേതാവ് പിടി തോമസിനെതിരെ നിയമനടപടിക്ക് പികെ ശ്രീമതി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പികെ ശ്രീമതി മാനനഷ്ടക്കേസ്
നല്‍കിയത്.സംസ്ഥാനത്ത് കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ശ്രമിക്കുന്നുവെന്നായിരുന്നു പി ടി തോമസിന്റെ ആരോ പണം.ആരോപണത്തിലേക്ക് മനപൂര്‍വ്വം വലിച്ചിഴക്കുന്ന പിടി തോമസിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പികെ ശ്രീമതി വ്യക്തമാക്കി.
സതേണ്‍ എയര്‍പ്രൊഡക്‌സുമായോ അയണക്‌സുമായോ ഒരു ബന്ധവും ഇല്ലെന്നും ശ്രീമതി വക്കീല്‍ നോട്ടീസില്‍ വിശദീകരിക്കുന്നുണ്ട്.
പി ടി തോമസിന്റെ ആരോപണം :
സംസ്ഥാനത്ത് ഓക്സിജന്‍ വിതരണാവകാശത്തിന്റെ കുത്തകയുള്ള സതേണ്‍ എയര്‍ പ്രോഡക്റ്റ് എന്ന കമ്പനി മുന്‍ ആരോഗ്യ മന്ത്രി പി കെ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയി ലുളളതാ ണെന്ന് കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എ. അവരുടെ കുടുംബത്തിന് കമ്പനി യുമായി പങ്കാളിത്തമുണ്ടെന്നും പി ടി തോമസ് ആരോപിച്ചു.ഇനോക്സ് എന്ന കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ പല സൗകര്യങ്ങളും ചെയ്തു കൊടുത്തതാണ്. ഇവരുടെ ഉത്പന്നമായ മെഡിക്കല്‍ ഓക്സി ജന്റെ മുഴുവന്‍ വിതരണം സതേണ്‍ എയര്‍ പ്രൊഡക്ടിന് എങ്ങനെ കൈവന്നു എന്ന് അന്വേഷി ക്കണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് സതേണ്‍ എയര്‍ പ്രോഡക്റ്റ് കമ്പനിയുടെ ഓക്‌സിജന്‍ വിതരണത്തിലെ കുത്തകവകാശത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് പിടി തോമസ് വ്യക്തമാക്കി. സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്നും സര്‍ക്കാര്‍ ഇക്കാര്യം മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ ആശുപത്രികളിലൊന്നും ഓക്സിജന്‍ ആവശ്യമായ രോഗികള്‍ക്ക് പ്രവേശനം നല്‍കുന്നില്ല. പത്തനംതിട്ട ജില്ലയില്‍ തുച്ഛമായ ഓക്സിജന്‍ സിലിണ്ടറുകള്‍ മാത്രമാണ് ഉളളത്. മെഡിക്കല്‍ ഓക്സിജന്‍ വിതരണം ചെയ്യുന്ന തിരുവല്ലയിലുളള ഓസോണ്‍ കമ്പനി അവരുടെ ടാങ്കറുകള്‍ അടക്കം കളക്ടര്‍ക്ക് സറണ്ടര്‍ ചെയ്തിരിക്കുകയാണെന്നും പി ടി തോമസ് പറഞ്ഞു.
കേരളത്തില്‍ ലിക്വിഡ് ഓക്സിജന്‍ ആശുപത്രികള്‍ക്ക് സപ്ലൈ ചെയ്യുന്ന 23 പ്ലാന്റുകളുണ്ട്. ഈ കമ്പനികള്‍ ലിക്വിഡ് ഓക്സിജന്‍ കൊടുത്താല്‍ മാത്രമേ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം തീരുകയുളളൂ. എന്നാല്‍ മുന്‍ ആരോഗ്യമന്ത്രിയുടെ ബന്ധുവിന്റെ സതേണ്‍ എയര്‍ പ്രോഡക്റ്റ് കമ്പനിക്കാണ് ഓക്സിജന്‍ വിതരണാവകാശത്തിന്റെ കുത്തയെന്നും പിടി തോമസ് ചൂണ്ടിക്കാട്ടി.