സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നും മൂവായിരം കടന്ന് കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 3,376 പേര്‍ക്ക് കോവിഡ് സ്ഥിരീക രിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം 11 കോവിഡ് മരണം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നും മൂവായിരം കടന്ന് കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 3,376 പേര്‍ക്ക് കോവിഡ് സ്ഥിരീക രിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം 11 കോ വിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തും 3 പേര്‍ വീതം കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 7 കോവിഡ് മരണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ കൂടുതല്‍ എറണാകുളത്താണ്. എറണാകുളത്ത് 838 കേ സുകള്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 717 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് 399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു എലിപ്പനി മരണവും ഇന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.