ഫലം വന്ന ശേഷം തീരുമാനങ്ങള്‍ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. ഒരു പാ ര്‍ട്ടിയോടും ഇതുവരെ ഡിമാന്‍ഡ് വെച്ചിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞു.
ബെംഗളൂരു: കര്‍ണാടകയില്‍ ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജെഡിഎസ് നേ താവ് എച്ച്.ഡി കുമാരസ്വാമി. ഫലം വന്ന ശേഷം തീരുമാനങ്ങള്‍ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.
ഒരു പാര്‍ട്ടിയോടും ഇതുവരെ ഡിമാന്‍ഡ് വെച്ചിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞു. എല്ലാം ജനങ്ങള്‍ക്കും ദൈവത്തിനും സമര്‍പ്പിക്കുകയാണെന്നും ഇതുവരെ തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിംഗപ്പൂരില്‍ നിന്നും ഇന്ന് പുലര്‍ച്ചെയോടെയാണ് കുമാരസ്വാമി ബെംഗളൂരുവില്‍ എ ത്തിയത്. തുടര്‍ന്ന് 7 മണിയോടെ അ ദ്ദേഹം പിതാവ് എച്ച് ഡി ദേവഗൗഡയെ സന്ദര്‍ശിക്കുന്നതിനായി വസതിയിലേക്ക് പോകുകയും ചെയ്തു.
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസും ബിജെപിയും സമീ പിച്ചതായി ജെഡിഎസ് ദേശീയ വക്താവ് തന്‍വീര്‍ അഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കര്‍ണാ ടകയില്‍ നിര്‍ണായക ശക്തിയാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ജെഡിഎസ്. 30 സീറ്റുകള്‍ നേടാനാകു മെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. 30 മുതല്‍ 35 സീറ്റുകള്‍ വരെ നേടുമെന്ന് ദേവഗൗഡ വോട്ടെണ്ണലിന് മു മ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.