മസ്‌കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നാളെ അള്‍ജീരിയ സന്ദർശിക്കും. 4, 5 തീയതികളിലാണ് സന്ദര്‍ശനം. അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മാജിദ് തബൈനെയുടെ ക്ഷണ പ്രകാരമാണ് സുല്‍ത്താന്റെ സന്ദര്‍ശനം.പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുസ്സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ശിദി, കാര്‍ഷിക, ഫിഷറീസ്, ജലവിഭവ മന്ത്രി സഊദ് ബിന്‍ ഹമൂദ് അല്‍ ഹബ്‌സി ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്തി, അള്‍ജീരിയയിലെ ഒമാന്‍ അംബാസഡര്‍ സൈഫ് ബിന്‍ നാസര്‍ അല്‍ ബദാഇ എന്നിവരടങ്ങുന്ന ഉന്നത സംഘം അള്‍ജീരിയ സന്ദര്‍ശന വേളയില്‍ സുല്‍ത്താനെ അനുഗമിക്കുമെന്നും ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.
