
മസ്കറ്റ്: ഒമാനിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഒമാൻ മലയാളി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു . പ്രിന്റ്, ഓണ്‍ലൈന്‍, വീഡീയോ ഫോർമാറ്റുകളിലാണ് പ്രസിദ്ധീകരിക്കുക. മലയാളി സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ക്ലബുകൾ തുടങ്ങി മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും രൂപീകരണം ,ചരിത്രം ,സ്ഥാപകർ നിലവിലെ ഭരണ സമിതി അംഗങ്ങളുടെ വിവരങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തും .
വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ 2000 മലയാളികളുടെ ലഘു ജീവചരിത്രം, ഫോട്ടോ സഹിതം. ബന്ധപ്പെടാനുള്ള വിലാസം, ഫോൺ നമ്പർ, ഇ മയിൽ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തും. സാമൂഹിക പ്രവർത്തകർ, കലാ-സാഹിത്യസാംസ്കാരിക പ്രവർത്തകർ , വിദ്യാഭ്യാസം ,സർക്കാർ -സ്വകാര്യമേഖല ,സ്പോർട്സ്, മീഡിയ ,മെഡിക്കൽ ,ബാങ്കിങ് ,ഇൻഷുറൻസ് ,ഓട്ടോമൊബൈൽ ,എൻജിനീയറിങ് ,കൺസ്‌ട്രഷൻ ,ഹോസ്പിറ്റാലിറ്റി , ടൂർ & ട്രാവൽ ,കാർഗോ -ഷിപ്പിംഗ് ,മാൻപവർ , ഹോട്ടൽ, റസ്റ്റോറന്റ്,റിയൽ എസ്റ്റേറ്റ് ,ജൂവലറി ,ട്രേഡിങ് തുടങ്ങിയ 30 വിഭാഗങ്ങളായി വിവരങ്ങൾ പ്രസിദ്ധീകരിക്കും.

പുസ്തകത്തിന്റെ പ്രവർത്തനം താഴെപ്പറയുന്ന രക്ഷാധികാരികളുടെ രക്ഷാധികാരത്തിൽ പുരോഗമിക്കുന്നു: നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ചെയർമാനും, ഗൾഫാർ എഞ്ചിനീയറിംഗ് ആൻഡ് കോൺട്രാക്ടിങ് ഫൌണ്ടറുമായ ഡോ. പി. മൊഹമ്മദ് അലി, മുഖ്യ രക്ഷാധികാരിയും, അബ്ദുൾ ലത്തീഫ് (മാനേജിങ് ഡയറക്ടർ, ബദർ അൽ സാമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിൽ ആൻഡ് പോളി ക്ലിനിക്സ്, ബോർഡ് മെമ്പർ, ഒമാൻ ചേബംർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി) പി എൻ സി മേനോൻ (ഫൌണ്ടർ ആൻഡ് ചെയർമാൻ ഓഫ് ശോഭ ഗ്രൂപ്പ് ) ഡോ. തോമസ് അലക്സാണ്ടർ, (ഫൌണ്ടേർ ആൻഡ് ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ, അൽ അദ്രക് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി എൽ എൽ സി ) എബ്രഹാം (രാജൂ )മാനേജിങ് ഡയറക്ടർ, സോഹാർ ഷിപ്പിങ് ട്രാൻസ്‌പോർട് ആൻഡ് ട്രേഡിങ് ഏജൻസിസ്. മൊഹമ്മദ് ആമീൻ സേട്ട് (മാനേജിങ് ഡയറക്ടർ, സീ പ്രൈഡ് എൽ. എൽ. സി )ഡോ. രഞ്ചി മാത്യു കുര്യൻ (സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ, റോയൽ ഒമാൻ പോലീസ് ഹോസ്പിറ്റൽ.) ഡോ.ഡേവിസ് കല്ലൂക്കാരൻ (മാനേജിങ് പാർട്ണർ,ക്രോവെ, ഒമാൻ ) സേവി തെക്കേത്ത് (മാനേജിംഗ് ഡയറക്ടർ, പൈപ്പ്‌ലൈൻ സപ്ലൈ കമ്പനി എൽഎൽസി), അബ്ദുൾ വാഹിദ്. എ കെ. (മാനേജിങ് ഡയറക്ടർ, കെ. വി. ഗ്രൂപ്പ് ഇന്റർ നാഷണൽ )രാജൻ പോൾ (മാനേജിങ് ഡയറക്ടർ, മിഡിൽ ഈസ്റ്റ് ഓയിൽ ഫീൽഡ് സർവീസ് എൽ എൽ സി )എന്നീ രക്ഷാധികാരികളുടെ നേതൃത്വത്തിലാണ് ബുക്കിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
കഴിഞ്ഞ 30 വര്‍ഷങ്ങളായി , വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മലയാളികളെ കുറിച്ചുള്ള റഫറൻസ് ബുക്കുകൾ പ്രസിദ്ധീകരിച്ച എക്സ് ലെൻസ് ഗ്ലോബൽ മിഡ്‌ലീസ്റ്റ് LLC(ഒമാൻ )ആണ്പ്രസാധകർ. ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്ന റഫറൻസ് ബുക്കിൽ വിവരങ്ങൾ ചേർക്കുന്നത് തികച്ചും സൗജന്യമായാണ്. 1000 പേജുള്ള റഫറൻസ് ബുക്കിൽ ഒമാനിലെ സമസ്ത മേഖലയിലും പ്രവർത്തിക്കുന്ന മലയാളികളെക്കുറിച്ചുള്ള ആധികാരിക രേഖയായിരിക്കുമെന്ന് എക്സലെൻസ് ഗ്ലോബൽ മാനേജിങ് ഡയറക്ടർ പി. സുകുമാരൻ അറിയിച്ചു.
ഡയറക്ടറിയിൽ പേരും വിവരങ്ങളും ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ.
9884 8103,
9225 3743,
92120925
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഫ്രീ എൻട്രി ഫോമിനായി https://malayali.directory/entry-forms/
എന്ന വെബ്സൈറ്റിൽ, Omanmalayalidirectory വിസിറ്റ് ചെയ്യുക.
Email:info@globalindians.directory