മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അഞ്ചാം സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി ഒമാൻ പോസ്റ്റ് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ വിഷൻ 2040ന്റെ സ്തംഭങ്ങളും മുൻഗണനകളും കഴിഞ്ഞ അഞ്ച് വർഷത്തെ ശ്രദ്ധേയമായ നേട്ടങ്ങളും പ്രദർശിപ്പിക്കുന്നതാണ് സ്റ്റാമ്പ്.
സമ്പദ്വ്യവസ്ഥയും വികസനവും, ജനങ്ങളും സമൂഹവും, ഭരണവും സ്ഥാപനപരവുമായ പ്രകടനം, സുസ്ഥിര പരിസ്ഥിതി എന്നിവയിലെ പ്രധാന പുരോഗതികൾ സ്റ്റാമ്പ് എടുത്തുകാണിക്കുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഫോട്ടോ പതിച്ച ലിമിറ്റഡ് എഡിഷൻ സ്വർണ സ്റ്റാമ്പും പുറത്തിറക്കിയവയിൽ ഉൾപ്പെടുന്നുണ്ട്. store.omanpost.omഎന്ന വെബ്സൈറ്റിൽ ഓൺലൈനായി മുൻകൂട്ടി ഓർഡർ ചെയ്ത് അപൂർവ സ്റ്റാമ്പ് സ്വന്തമാക്കാം.
