സ്പാ, ബ്യൂട്ടി പാര്‍ലര്‍ എന്നീ സ്ഥാപനങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ സ്ക്വാഡ് മിന്നല്‍ പരിശോധന നടത്തി.
മസ്കത്ത് നിയമലംഘകരെ പിടികൂടാന്‍ മസ്കത്ത് മുനിസിപ്പാലിറ്റിയുടെ സ്ക്വഡ് മിന്നല്‍ പരിശോധന നടത്തി. ഇക്കുറി, സ്പാ, ലേഡീസ് ബ്യൂട്ടി സലൂണ്‍ എന്നീ സ്ഥാപനങ്ങളെയാണ് ലക്ഷ്യം വെച്ചത്.
ശുചിത്വം ഉള്‍പ്പടെയുള്ള നിയമലംഘനകള്‍ കണ്ടെത്തി. ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച പല സ്ഥാപനങ്ങള്‍ക്കും കനത്ത പിഴ ശിക്ഷ ലഭിച്ചേക്കും.
വ്യക്തിഗത ശുചിത്വം പാലിക്കാന്‍ ബ്യൂട്ടി സലൂണുകളില്‍ ഉപയോഗിക്കുന്ന തുണികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയാണ് പരിശോധിച്ചത്. ഒരാള്‍ക്ക് ഉപയോഹിച്ച തുണി അലക്കാതെ മറ്റൊരാള്‍ക്ക് ഉപയോഗിക്കുന്നത് കുറ്റക്കരമാണ്. മുഖം തുടയ്ക്കുന്നതിനും തല കഴുകിയ ശേഷം തുടയ്ക്കുന്നതിനും ഉള്ള ടവ്വലുകള്‍ കഴുകാതെ മറ്റൊരാള്‍ക്കും ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് പല സ്ഥാപനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കുന്നുണ്ട്.
കോവിഡ് സാഹചര്യത്തില്‍ ബ്യൂട്ടി സലൂണ്‍, സ്പാ തുടങ്ങിയ സ്ഥാപനങ്ങള്‍ ശുചിത്വം പാലിക്കാതെ പ്രവര്‍ത്തിക്കുന്നതു മൂലം രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് കര്‍ശന പരിശോധന നടത്തുന്നത്.