ഒമാനിൽ മത്തിയുടെ ‘കൂറ്റൻ ചാകര’, വൻ വിലക്കുറവ്; കേരളത്തിലേക്കും ‘ഒഴുകും’

mathi-rate

സലാല : ഒമാനില്‍ ഇപ്പോൾ ‘മത്തി’യാണ് താരം. മത്തി പ്രേമികൾക്ക് ഇനി  കുറഞ്ഞ വിലയിൽ യഥേഷ്ടം  മത്തി വാങ്ങാം.  ഔദ്യോഗികമായി സീസണ്‍ ആരംഭിച്ചതോടെ വിപണിയിലെ മത്തി ക്ഷാമവും അവസാനിച്ചു. ലഭ്യത കൂടിയതോടെ വിലയും ഗണ്യമായി കുറയും. ഏപ്രില്‍ വരെയാണ് ദോഫാര്‍ തീരത്ത് മത്തിയുടെ സീസണ്‍. പടിഞ്ഞാറ് റയ്‌സൂത്തിനും കിഴക്ക് മിര്‍മാത്തിനും ഇടയിലാണ് ഇക്കാലയളവില്‍ മത്തിയുടെ കൂറ്റൻ ചാകര കാണാൻ കഴിയുക. 
ഒമാൻ മത്തിക്ക് ഒമാനിൽ മാത്രമല്ല കേരളത്തിലും ഇഷ്ടക്കാർ ഏറെയുണ്ട്. മത്തി സീസൺ തുടങ്ങിയതോടെ വരും നാളിൽ കേരളത്തിലേക്കും കൂടുതൽ ഒമാൻ മത്തിയെത്തും. മത്തി വറുത്തും പൊരിച്ചും കറി വെച്ചും ഇഷ്ടം പോലെ കഴിക്കാം. വേണമെങ്കിൽ ഉണക്കിയും സൂക്ഷിക്കാം. കടലിനുള്ളിൽ മത്തി കൂട്ടത്തെ കണ്ടെത്തുക, വലയിലാക്കുക,  കരയിലെത്തിച്ച് മീൻ വാഹനങ്ങളിലേക്ക് മാറ്റുക എന്നിങ്ങനെ അനവധി  ഘട്ടങ്ങളിലൂടെയാണ്  മീൻപിടിത്തം എന്നതിനാൽ മത്തി സീസണിൽ നല്ല തോതിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. മീൻപിടിത്തം മുതൽ വിപണനം വരെയുളള പ്രക്രിയകളിൽ യുവാക്കൾക്ക് തൊഴിൽ ലഭ്യതയും ഉറപ്പാക്കിയാണ് സീസൺ സജീവമാകുന്നത്. മത്തിക്കൂട്ടത്തെ വലയിലാക്കുന്നതു മുതൽ വിൽപന വരെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ ഒരാളുണ്ടാകും.   മീൻപിടിത്ത ബോട്ടിൽ  20 മുതല്‍ 30 പേർ വരെയുണ്ടാകും. 
മത്തി മനുഷ്യർക്ക് മാത്രമല്ല ഭക്ഷണമായി മാറുന്നത്. വ്യത്യസ്ത ഇനം ജീവികൾക്ക് തയാറാക്കുന്ന ഭക്ഷണത്തിൽ മത്തി ഉണക്കിയതും ഉപയോഗിക്കുന്നുണ്ട്. കന്നുകാലികൾക്ക് നൽകുന്ന പ്രോട്ടീനിലും മത്തി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രോട്ടീൻ കൂടുതൽ പാൽ ലഭിക്കാൻ സഹായിക്കുന്നതിനാൽ കന്നുകാലി വളർത്തൽ മേഖലയിലുള്ളവർക്കും സീസൺ വളരെയധികം പ്രയോജനം ചെയ്യും.  മീൻ വിപണിയുടെ വളർച്ചയ്ക്കും സീസൺ ഗണ്യമായ സംഭാവന നൽകുന്നുണ്ട്. 
അതേസമയം, മത്തി സീസണില്‍ ധാരാളം വിനോദ സഞ്ചാരികളാണ്  ദോഫാർ തീരത്തേക്ക് എത്തുന്നത്. മത്തി ചാകര കാണാനും മീൻപിടിത്തത്തിലെ പ്രക്രിയകൾ കാണാനും മനസിലാക്കാനും എല്ലാമായാണ് ഇവർ എത്തുന്നതെന്ന് മീൻപിടിത്ത തൊഴിലാളികൾ പറയുന്നു.  വിപണിയിലേക്ക് എത്തുന്നതിന് മുൻപ് തീരത്ത് നിന്നു തന്നെ നേരിട്ട് വാങ്ങുമ്പോൾ വിലയിലും ഗണ്യമായ കുറവുണ്ടെന്നതിനാൽ പിടയ്ക്കുന്ന മത്തി ലൈവ് ആയി തന്നെ വാങ്ങിക്കാൻ എത്തുന്ന മലയാളികളും ഏറെ. ചുരുക്കി പറഞ്ഞാൽ മീൻ പിടിത്തക്കാർക്ക് മാത്രമല്ല തൊഴിൽ, കന്നുകാലി വളർത്തൽ, ആഭ്യന്തര ടൂറിസം, വിപണി ഉൾപ്പെടെയുള്ള മേഖലകൾക്ക് മത്തി സീസൺ വലിയതോതിൽ ഗുണം ചെയ്യുന്നുണ്ട്.

Also read:  ലോകകപ്പ് ഫുട്ബോൾ പരിശീലനം;ഒമാൻ ടീമിന് ആവേശം പകർന്ന് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം.!

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES