മസ്‌കത്ത് : ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ന്യൂനമർദ്ദം ബാധിക്കുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. മുസന്ദം ഗവർണറേറ്റ്, ഒമാൻ തീരദേശ മേഖലകൾ, അൽ ഹജർ പർവതനിരകളുടെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഭാഗിക മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.ഈ ദിവസങ്ങളിൽ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. താപനിലയിൽ കുറവുണ്ടാകുമെന്നും സിവിൽ ഏവിയേഷൻ അറിയിച്ചു.
