English हिंदी

Blog

oman road driving lisence

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് റോഡപകടങ്ങളില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്‌കത്ത്   : ഒമാനില്‍ റോഡപകടങ്ങള്‍ കുറയുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

2017 മുതല്‍ 2021 വരെയുള്ള കണക്ക് അനുസരിച്ച് റോഡപകടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് അറുപതു ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.

ഒരോ മൂന്നു മണിക്കൂറിലും ഒരു അപകടം എന്നത് ഒരോ ആറു മണിക്കൂറിലും ഒരു അപകടം എന്ന നിലയിലേക്ക് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

2017 ല്‍ 3,845 അപകടങ്ങള്‍ എന്ന നിലിയില്‍ നിന്ന് 2021 ല്‍ 1539 അപകടങ്ങളെന്ന നിലയിലേക്ക് അപകടങ്ങളുടെ സംഖ്യ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

2021 ല്‍ വിവിധ അപകടങ്ങളിലായി 434 പേര്‍ കൊല്ലപ്പെടുകയും 1,621 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തായി റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ചവരിലും പരിക്കേറ്റവരിലും ഒമാനികളാണ് ഏഴുപതു ശതമാനത്തിലേറെയും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അപകടങ്ങളുടെ പ്രധാന കാരണം അമിത വേഗമാണ്. അമ്പതു ശതമാനം അപകടങ്ങള്‍ക്കും കാരണം അമിത വേഗമാണ്. വാഹനങ്ങളുടെ കൂട്ടിയിടിയാണ് അപകടങ്ങളില്‍ ഏറെയും. നിയന്ത്രണം വിട്ട് മറിഞ്ഞതും കാരണമായിട്ടുണ്ട്.

കൂടുതല്‍ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് നഗരപരിധിക്ക് പുറത്താണ്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത് സ്‌ട്രെയിറ്റ് റോഡുകളിലുമാണ്.

അപകടങ്ങള്‍ ഏറെയും നടന്നിട്ടുള്ളത് രാതികാലത്താണ്. ഒമാനിലെ വാഹനങ്ങളുടെ ആകെ രജിസ്‌ട്രേഷന്‍ 15 ലക്ഷത്തോളം വരും. 2020 നേക്കാള്‍ 0.3 ശതമാനം കുറവാണിത്.

നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്.

വാഹനങ്ങളുടെ എണ്ണം കൂടിയപ്പോഴും റോഡുകളുടെ വീതി കൂടിയത് അപകടങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ട്.