പല വകുപ്പുകളിലും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് നാട്ടി ല്‍ നില്ക്കാന് പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു
തിരുവനന്തപുരം: ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തില്‍ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരെന്ന് ഗണേഷ് കുമാര്‍ വിമ ര്‍ശിച്ചു. പല വകുപ്പുകളിലും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് നാട്ടില്‍ നില്ക്കാന് പറ്റാത്ത സ്ഥിതിയാണെന്നും ഇത്ത രത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
എംഎല്‍എമാര്‍ക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നല്‍കുന്നില്ല. അടുത്ത ബജറ്റിലെ ങ്കിലും പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിനെ എതിര് ത്ത് സിപിഎം എംഎല്‍എമാര്‍ രംഗത്തെത്തി. ഇവിടെ അല്ലാതെ താന്‍ എവിടെ പറയുമെന്ന് സിപിഎം എംഎല്‍എമാരോട് ഗണേഷ് കു മാര്‍ ചോദിച്ചു. ഗണേഷ് കുമാറിനെ പിന്തുണച്ച് കുന്നത്തുനാട് എംഎല് എ പി വി ശ്രീനിജനും രംഗത്തെത്തി. ചില സിപിഐ എംഎല്‍എമാരില്‍ ചിലര്‍ ഗണേഷ് കുമാറിന്റെ വി മര്‍ശനത്തിന് കയ്യടിച്ചു.