മാര്‍ച്ച് മാസം 23 ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ നോട്ടീസ് നല്‍കിയെങ്കിലും ലഭിച്ചില്ല എന്ന് പറഞ്ഞു ഹാജരായില്ല. ആദ്യം അയച്ച നോട്ടീസ് ഡോര്‍ ക്ലോസ്ഡ് എന്ന പറഞ്ഞു തിരിച്ചു അയക്കുകയായിരുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെ ടാന്‍ ശ്രമിച്ചെങ്കിലും വിനോദിനിയെ ലഭിച്ചില്ല .തിരുവനന്തപുരത്തെ ഫ്‌ളാറ്റിലെ വിലാസത്തിലാണ് ഇപ്പോള്‍ നോട്ടിസ് അയച്ചിരിക്കുന്നത്.
തിരുവനന്തപുരം : ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ്.യൂണിറ്റാഗ് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ ഉപയോഗിച്ചു എന്ന ആരോപണത്തിലാണ് നോട്ടീസ് വീണ്ടും നോട്ടിസ് അയച്ചിരിക്കുന്നത്. മാര്‍ച്ച് മാസം 23 ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.
നേരത്തെ നോട്ടീസ് നല്‍കിയെങ്കിലും ലഭിച്ചില്ല എന്ന് പറഞ്ഞു ഹാജരായില്ല. ആദ്യം അയച്ച നോട്ടീസ് ഡോര്‍ ക്ലോസ്ഡ് എന്ന പറഞ്ഞു തിരിച്ചു അയക്കുകയായിരുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിനോദിനിയെ ലഭിച്ചില്ല .തിരുവ നന്തപുരത്തെ ഫ്‌ളാറ്റിലെ വിലാസ ത്തിലാണ് ഇപ്പോള്‍ നോട്ടിസ് അയച്ചിരിക്കുന്നത്.
അതേസമയം, മൊഴിയെടുക്കലിനായി തനിക്ക് കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് നേരത്തെ വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞത്. ഉപയോ ഗിക്കുന്നത് സ്വന്തം ഫോണ്‍ ആണെന്നും സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐ ഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞിരുന്നു. ഫോണ്‍ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് പ്രകാരമാണ് നല്‍കിയതെന്നും അത് വിനോദിനിക്ക് കൈമാറിയിട്ടുണ്ടോ എന്ന് തനി ക്കറിയില്ലെന്നും സന്തോഷ് ഈപ്പനും പ്രതികരിച്ചിരുന്നു.
അതേസമയം, നോട്ടിസ് കൈപ്പറ്റിയില്ലെങ്കില്‍ ജാമ്യമില്ലാ വാറന്റിന് കോടതിയെ സമീപിക്കാനാണ് കസ്റ്റംസ് തീരുമാനം. ലൈഫ് മിഷന്‍ പദ്ധതി യുടെ കരാര്‍ നേടിയ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോണ്‍സുലേറ്റ് ജനറലിന് നല്‍കിയ ഫോണ്‍ ഉപയോഗിച്ചത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. ഫോണ്‍ എങ്ങനെ ലഭിച്ചു, പിന്നീട് ആര്‍ക്കാണ് കൈമാറിയത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്.
ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് വേണ്ടി കോഴ നല്‍കിയിരുന്നതായി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഐ ഫോണുകള്‍ മുഖ്യമ ന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന്‍, പത്മനാഭ ശര്‍മ, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്കാണ് ലഭിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയതായാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.











