ഐഷ സുല്‍ത്താന പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ഐഷക്കെതിരെ രാജ്യ ദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത കവരത്തി പൊലീസിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.
കൊച്ചി: രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോട തിയുടെ ഇടക്കാല ഉത്തരവ്. ഐഷ സുല്‍ത്താന പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജ രാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ഐഷക്കെതിരെ രാജ്യ ദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത കവരത്തി പൊലീസിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.
ഐഷയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അമ്പ തിനായിരും രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയക്കണം. തിങ്കളാഴ്ച വരെ ഐഷയെ അറസ്റ്റ് ചെയ്യില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു. രാജ്യദ്രോഹക്കേസ് ചുമത്തിയതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഐഷ സുല്‍ത്താന ഹൈകോടതി സമീപിച്ചത്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരി ലാണ് ഐഷക്കെതിരെ കേസെടുത്തത്.ലോക്ക്ഡൗണ്‍ ആണെങ്കിലും ലക്ഷദ്വീപിലേക്ക് പോകാന്‍ അനുമതി നല്‍കും. ഒരാഴ്ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി. ഈ ദിവസം അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടില്‍ കീഴ്‌കോടതി ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശം. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ദുര്‍വ്യാ ഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസെടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നും ആയിഷ ഹര്‍ജിയില്‍ വ്യക്തമാക്കി.










