നിയമപരിക്ഷ നഷ്ടമായതിന് പിന്നാലെ ഉത്തര്‍പ്രദേശ് പൊലീസ് ട്വിറ്ററിനെതിരെ കേസെടുത്തു. ഗാസിയാബാദില്‍ പ്രായമായ മുസ്ലീം വൃദ്ധനെ നേരെ ആറുപേര്‍ അതിക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉളളടക്കം ട്വിറ്ററില്‍ പ്രചരിച്ചുവെന്നും ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരെ യുപിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്
ന്യൂഡല്‍ഹി: പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യ യില്‍ നിയമപരിരക്ഷ നഷ്ടപ്പെമായി. ഇന്ത്യയില്‍ നിയമപരിരക്ഷ നഷ്ടമാകുന്ന ആദ്യ അമേരിക്കന്‍ സമൂഹമാധ്യമമായി ട്വിറ്റര്‍. ഇന്ത്യയിലെ ട്വിറ്ററുപയോഗത്തിലെ നിയമലംഘനത്തിന് പരിരക്ഷയില്ലെ ന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിവരസാങ്കേതിക നിയമപ്രകാരം ഇന്ത്യ ആവശ്യപ്പെട്ട മാറ്റം വരു ത്താത്തതിനാലാണ് നടപടി എടുക്കുമെന്ന വിശദീകരണം കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദാണ് നയം വ്യക്തമാക്കിയത്. ആവശ്യത്തിലേറെ സമയം അനുവദി ച്ചി ട്ടും ട്വിറ്റര്‍ ഉദ്യോഗസ്ഥരെ ഇതുവരെ നിയമിച്ചിട്ടില്ല.
പുതിയ ഐടി നിയമപ്രകാരം ഇന്ത്യയില്‍ കംപ്ലെയിന്‍സ് ഓഫീസറെ നിയമിക്കണമെന്ന നിബന്ധന പാലിക്കാന്‍ ട്വിറ്റര്‍ തയ്യാറായിരുന്നില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പരാതികളിലും ട്വിറ്റര്‍ മറുപടി പറയാന്‍ ബാദ്ധ്യസ്ഥരാണ്. ഒപ്പം പൊലീസ് നടപടികളും നേരിടേണ്ടിവരുമെന്നും കേന്ദ്രസര്‍ ക്കാര്‍ പറയുന്നു.
ട്വിറ്ററിനെ ഒരു സുരക്ഷിത സംവിധാനമാക്കി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ആഗോള സ്വാതന്ത്ര്യമാ യി കണക്കാക്കാനാവില്ല. ഇന്ത്യയ്ക്കെതിരെ നടക്കുന്ന എല്ലാ കുപ്രചാരണങ്ങളെയും മാദ്ധ്യമനി യന്ത്ര ണ നിയമമനുസരിച്ച് നേരിടാന്‍ ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും രവിശങ്കര്‍ പ്രസാ ദ് പറഞ്ഞു. ഐ.ടി നിയമത്തിലെ 79-ാം വകുപ്പനു സരിച്ചാണ് നടപടികളുണ്ടാവുക.
ഇനിമുതല്‍ ട്വിറ്ററില്‍ വരുന്ന ഉള്ളടക്കത്തിന് കമ്പനിക്കെതിരെ കേസെടുക്കാം. നിയമപരിക്ഷ നഷ്ട മായതിന് പിന്നാലെ ഉത്തര്‍പ്രദേശ് പൊലീസ് ട്വിറ്ററിനെതിരെ കേസെടുത്തു. ജൂണ്‍ അഞ്ചിന് ഗാസി യാബാദില്‍ പ്രായമായ മുസ്ലീം വൃദ്ധന് നേരെ ആറുപേര്‍ അതിക്രമം നടത്തിയിരുന്നു. ബലം പ്രയോ ഗിച്ച് തന്റെ താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബ ന്ധിച്ചുവെന്നുമാണ് വൃദ്ധന്‍ ആരോപിച്ച ത്. ഈ സംഭവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉളള ടക്കം ട്വിറ്ററില്‍ പ്രചരിച്ചുവെന്നും ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരേ യുപിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.