ഏഴു കോടി രൂപ മൂല്യമുള്ള ആമ്പര്‍ഗ്രിസ് അഥവാ തിമിംഗലം ഛര്‍ദ്ദിയാണ് പിടിച്ചെടുത്തത്. ജുനഗഡില്‍ നിന്ന് അഹമ്മദാബാദിലെ ഒരു ഇടപാടുകാരന് വേണ്ടി ആമ്പര്‍ഗ്രിസ് കടത്തുന്നതിനിടെയാണ് മൂുന്നംഗസംഘത്തെ പൊലീസ് പിടികൂടിയത്
അഹമ്മദാബാദ്: വിപണിയില്‍ ഏഴ് കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദി കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുവാണ് തിമിംഗലം ഛര്‍ദ്ദിക്കുന്ന അവശിഷ്ടം. ഇതിനു ആമ്പര്‍ഗ്രിസ് എന്നാണു പേര്.
ഏഴു കോടി രൂപ മൂല്യമുള്ള ആമ്പര്‍ഗ്രിസ് ജുനഗഡില്‍ നിന്ന് അഹമ്മദാബാദിലെ ഒരു ഇടപാടുകാ രന് വേണ്ടി കടത്തുന്നതിനിടെയാണ് മൂന്നു പേര്‍ പൊലീസ് പിടിയിലായത്. 5.35 കിലോഗ്രാം തൂക്കമു ള്ള ആമ്പര്‍ഗ്രിസാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. കള്ളക്കടത്തില്‍ പത്തുപേര്‍ ഉള്‍പ്പെടുന്ന തായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്.
സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോ ലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം ആമ്പര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്ണത്തോ ളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നത്.