മനസിനെ തളര്‍ത്തുന്ന സാഹചര്യമാണ് കോണ്‍ഗ്രസിലുള്ളതെന്നും പാര്‍ട്ടിയുടെ മുന്നോട്ടു ള്ള യാത്രയില്‍ തടസമാകാനില്ലെന്നും ഗോപിനാഥ് പറഞ്ഞു
പാലക്കാട്: ഡി.സി.സി പുനസംഘടനയില്‍ പ്രതിഷേധിച്ച് മുന്‍ എം.എല്‍.എയും പാലക്കാട്ടെ മുതിര്‍ ന്ന കോണ്‍ഗ്രസ് നേതാവുമായ എ.വി. ഗോപി നാഥ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വ ത്തില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഗോപിനാഥ് പറഞ്ഞു.
പ്രസ്ഥാനത്തിലെ നേതാക്കളില്‍ വിശ്വാസമില്ലാതായിയെന്നും അതിനാല്‍ പ്രാഥമികാംഗത്വം രാജി വെയ്ക്കുകയാണെന്നും പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മനസിനെ തളര്‍ ത്തുന്ന സാഹചര്യമാണ് കോണ്‍ഗ്രസിലുള്ളതെന്നും പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയില്‍ തടസമാ കാനില്ലെന്നും ഗോപിനാഥ് പറഞ്ഞു.പെരിങ്ങോട്ടുകുരിശ്ശി ത്രീസ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ പ്രാദേശി ക നേതാക്കള്‍ക്കൊപ്പമാണ് വാര്‍ത്തസമ്മേളനം നടത്തിയത്.
50 വര്‍ഷമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഒരു അധികാരവും ലഭിക്കില്ലെന്ന പൂര്‍ണ്ണ വിശ്വാസത്തോടെ രാജിവെക്കുന്നു.സ്ഥാനമാന ങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാനാകില്ല. ഇത്രയും നാ ള്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ അനുസരിക്കുയായിരുന്നു.ഇപ്പോള്‍ പ്രതീക്ഷ കൈവിട്ടിരി ക്കു ന്നു. പ്രതീക്ഷയില്ലാത്ത യാത്ര അവസാനിപ്പിക്കുയാണ് നല്ലതെന്നും എ വി ഗോപിനാഥ് പറഞ്ഞു. ഒരു പാര്‍ട്ടിയിലും ചേരാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും മറ്റ് കക്ഷി നേതാക്കളുമായും ചര്‍ച്ച നട ത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഡിഡിസി പ്രസിഡന്റായി എ തങ്കപ്പനെയാണ് തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എ വി ഗോപിനാഥിന് ഡിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകാരനും ഉമ്മന്‍ചാണ്ടിയും വാഗ്ദാനം ചെയ്തിരുന്നതായിരുന്നു.