എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം എറണാകുളം സിജെഎം കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി. ഹൈക്കോടതിയു ടെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തു ടര്‍ന്നാണ് നടപടി. എറണാകുളം സി ജെഎം കോടതിയാണ് ജാമ്യം റദ്ദാക്കിയത്. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീ സിലെത്തി ഒപ്പിടണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ആര്‍ഷോ ലംഘിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 10നാണ് ഒന്നരമാസത്തെ ജയില്‍ വാസത്തിന് ശേഷം, കര്‍ശന ഉപാധികളോടെ ഹൈ ക്കോടതി ജാമ്യം അനുവദിച്ചത്. ഡിസംബറില്‍ തുടര്‍ച്ചയായി മൂന്നാഴ്ചയോളം ആര്‍ഷോ ഒപ്പിടാന്‍ അന്വേ ഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായില്ല. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് എറണാകുളം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാന ത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി കൊണ്ട് കോടതി ഉത്തരവ്. ഈ ഉത്തര വിനെതിരെ ആര്‍ഷോ ഹൈക്കോടതിയെ സമീപിച്ചു.
എറണാകുളം ഗവര്‍ണമെന്റ് ലോ കോളേജില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസിലാണ് പിഎം ആ ര്‍ഷോയ്ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ജൂണിലായിരുന്നു ആര്‍ഷോയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കത്തതില്‍ പൊലീസിനെ കോടതി വിമര്‍ശിച്ചിരുന്നു. പിന്നാലെ ആ ര്‍ഷോയുടെ ജാമ്യപേക്ഷ തള്ളുകയും ചെയ്തു.
എന്നാല്‍ ജൂലൈ 22ന് ആര്‍ഷോയ്ക്ക് കോടതി പരീക്ഷ എഴുതുന്നതിന് ഇടക്കാല ജാമ്യം അനുവദിച്ചു. 50,0 00 രൂപയുടെ ബോണ്ട് അടക്കമുള്ള ഉപാധികളോടെയാണ് ജാ മ്യം. പരീക്ഷ എഴുതാനുള്ള ഹാജര്‍ ആര്‍ ഷോയ്ക്കില്ലെന്നും നിയമ വിരുദ്ധമായാണ് ഹാള്‍ ടിക്കറ്റ് ലഭിച്ചതെന്നും പരാതിക്കാരന്‍ വാദിച്ചിരുന്നു. എന്നാ ല്‍ ആര്‍ഷോ പരീക്ഷ എഴുതട്ടെയെന്ന് കോടതി നിര്‍ദേശിച്ചു. നാല്‍പ്പതോളം കേസുകള്‍ ആര്‍ഷോയ്ക്കെതി രെയുണ്ട്.