ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യ ന്തരം, വിജിലന്‍സ് വകുപ്പുകള്‍ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും.
ധനവകുപ്പ് കെഎന്‍ ബാലഗോപാല്‍, വ്യവസായം പി രാജീവ്, എക്സൈസ് വിഎന്‍ വാസവന്‍, പി.എ.മുഹമ്മദ് റിയാസ് യുവജനകാര്യം, സ്‌പോര്‍ട്‌സ്, അഹമ്മദ് ദേവര്‍കോവില്‍ തുറമുഖം, മ്യൂസിയം വകുപ്പുകളും ലഭിക്കും. എംവി ഗോവിന്ദന്‍ തദ്ദേശ സ്വയം ഭരണം, വീണ ജോര്‍ജ് ആരോഗ്യം, വി ശിവന്‍കുട്ടി ദേവസ്വം, മുഹമ്മദ് റിയാസ് ടൂറിസം, കെ രാധാകൃഷ്ണന്‍ പട്ടിക ജാതി വകുപ്പ്, വി അബ്ദുറഹിമാന്‍ ന്യൂനപക്ഷക്ഷേമവകുപ്പ്, ആര്‍ ബിന്ദു ഉന്നത വിദ്യാഭ്യാസം, സജി ചെറിയാന്‍ ഫിഷറീസ്, സാംസ്‌കാരികം എന്നിങ്ങനെ വകുപ്പുകള്‍ നല്‍കാനാണ് തീരുമാന മായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഘടകകക്ഷികളു?ടെ മന്ത്രിസ്ഥാനങ്ങളിലും ധാരണയായിട്ടുണ്ട്. കെ രാജന്‍ റവന്യു വകുപ്പ്, പി പ്ര സാദിന് കൃഷിവകുപ്പ്, ജി ആര്‍ അനില്‍ ഭക്ഷ്യ മന്ത്രി, ചിഞ്ചുറാണി വനം വകുപ്പ് എന്നിങ്ങനെ യാണ് സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍.
ജെ.ഡി.എസിന്റെ കെ.കൃഷ്ണന്‍കുട്ടിക്ക് വൈദ്യുതി വകുപ്പിന്റെ ചുമതല നല്‍കി. ഐ.എന്‍.എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലിന് തുറമുഖ വകുപ്പിന്റെ ചുമതല യാണ് നല്‍കിയിരിക്കുന്നത്. കേര ള കോണ്‍ഗ്രസ്(എം)ലെ റോഷി അഗസ്റ്റിനായിരിക്കും ജലവിഭവ വകുപ്പ് മന്ത്രി. ആന്റണി രാജുവിന് ഗതാഗത വകുപ്പിന്റെ ചുമതല നല്‍കി.











