കുവൈത്ത് സിറ്റി : കൈക്കൂലി, രേഖകളിൽ തിരിമറി തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍. രാജ്യത്തിന് അകത്തേയ്ക്കും പറത്തേയ്ക്കുമുള്ള എന്‍ട്രി-എക്‌സിറ്റ് രേഖകളില്‍ കൃത്രിമം നടത്തി, പണം വാങ്ങിയവരാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കെ.ഡി 100 വച്ച് വാങ്ങിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയത്. നുവൈസീബ് അതിര്‍ത്തി കേന്ദ്രീകരിച്ച് ജോലി ചെയ്തിരുന്നവരാണ് പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.