കാശ്മീരിനെ കുറിച്ച് ജലീല്‍ പരാമര്‍ശിച്ചതില്‍ അതിയായ രോഷം പൂണ്ടാണ് ഗവര്‍ണര്‍ സൈനിക ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പ്രസംഗിച്ചത്
തിരുവനന്തപുരം : ഇടത് എംഎല്‍എ കെടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍.
ജലീല്‍ എംഎല്‍എയുടെ കാശ്മീര്‍ പരാമര്‍ശം കണ്ടു. വളരെ ദൗര്‍ഭാഗ്യകരമാണ്. ഇതൊന്നും അംഗീകരിച്ചുകൊടുക്കിനാവില്ല. ഇത്തരം പരാമര്‍ശം വളരെയധികം വേദനിപ്പിച്ചു. അജ്ഞതകൊണ്ട് പറഞ്ഞതാണോ അതോ എല്ലാം അറിഞ്ഞു കൊണ്ട് പറയുന്നതാണോ എന്ന് അറിയില്ല. ഇത്തരം അപമാനകരമായ പരാമര്‍ശങ്ങളെ കുറിച്ച് നമ്മള്‍ക്ക് ചര്‍ച്ച ചെയ്യേണ്ടിവരുന്നത് ദുര്യോഗമാണ്. ഇനി ഇതിനെ കുറിച്ച് ചര്‍ച്ച അരുത്. ഇത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സമയമാണ്.
ദേശീയ ഐക്യവും സ്വാതന്ത്ര്യവും അഭിമാന നിമിഷങ്ങള്‍ പകരുന്ന വേളയില്‍ എങ്ങിനെ ഒരു ഇന്ത്യാക്കാരന് ഇങ്ങിനെയൊക്കെ പറയാന്‍ കഴിയുന്നു എന്ന് ആശ്ചര്യപ്പെടുകയാണ്.
ഗവര്‍ണര്‍ പാങ്ങോട് സൈനിക ക്യാമ്പില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.
കഴിഞ്ഞ ദിവസം കാശ്മീര്‍ പര്യടനത്തിനിടെയാണ് കെടി ജലീല്‍ എംഎല്‍എ വിവാദപരമായ പരാമര്‍ശം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടത്തിയത്.
കാശ്മീരിനെ ആസാദ് കാശ്മീരെന്നും ഇന്ത്യന്‍ അധീന കാശ്മീരെന്നും വിശേഷിപ്പിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. ഇത് പാക്കിസ്ഥാന്റെ കാഴ്ചപ്പാടാണെന്ന് ബിജെപിയും മറ്റും അഭിപ്രായപ്പെട്ടിരുന്നു.