എഐ സഹായത്തോടെ ദുബായിലെ ഇന്ത്യൻ ശതകോടീശ്വരന്‍റെ ശബ്ദം നിർമിച്ച് തട്ടിപ്പിന് ശ്രമം.

sunil-mittal-exposes-ai-voice-cloning-scam-attempt-that-almost-defrauded-bharti-enterprises

ദുബായ് : നിർമിത ബുദ്ധി (ആർടിഫിഷ്യൽ ഇന്‍റലിജൻസ് – എഐ) സഹായത്തോടെ ദുബായിലെ ഇന്ത്യൻ ശതകോടീശ്വരന്‍റെ ശബ്ദം നിർമിച്ച് തട്ടിപ്പിന് ശ്രമം. ജീവനക്കാരന്‍റെ സന്ദർഭോചിതമായ ഇടപെടൽ മൂലം വൻതുക നഷ്ടപ്പെട്ടില്ല. ബഹുരാഷ്ട്ര കമ്പനിയായ ഭാരതി എന്‍റർപ്രൈസസിന്‍റെ സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തലാണ് ഞെട്ടിക്കുന്ന വ്യക്തിപരമായ അനുഭവം വെളിപ്പെടുത്തിയത്. 
വ്യവസായിയുടെ  മുതിർന്ന എക്സിക്യൂട്ടീവുകളിൽ ഒരാളെ അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ വിളിച്ച് കബളിപ്പിച്ച് വലിയ സാമ്പത്തിക കൈമാറ്റത്തിന് അംഗീകാരം നൽകുകയായിരുന്നു. തന്‍റെ ശബ്ദത്തിന്‍റെ അനുകരണം കേട്ട് താൻ പോലും സ്തംഭിച്ചുപോയെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ആഫ്രിക്കയിലെ ബിസിനസ് കൈകാര്യം ചെയ്യുന്ന ദുബായിലെ എന്‍റെ സീനിയർ ഫിനാൻസ് എക്‌സിക്യൂട്ടീവുകളിൽ ഒരാൾക്ക് എന്‍റെ സ്വരത്തിൽ ഒരു കോൾ ലഭിച്ചു. വലിയ പണം കൈമാറ്റം ചെയ്യാൻ അദ്ദേഹത്തോട് നിർദേശിക്കുകയായിരുന്നു. ഞാൻ ഒരിക്കലും ഫോണിലൂടെ ഇത്തരമൊരു അഭ്യർഥന നടത്തില്ലെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന് വിവേകമുണ്ടായിരുന്നതിനാൽ രക്ഷപ്പെട്ടു.

Also read:  മന്ത്രിസഭാ തീരുമാനം പോലും അറിയാത്ത കേന്ദ്രസഹമന്ത്രിയെ പറ്റി സഹതാപം മാത്രം - കടകംപള്ളി

ശബ്ദത്തിൽ സംശയം തോന്നി താൻ പെട്ടെന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത എക്സിക്യൂട്ടീവ് പറഞ്ഞു. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടം ഇല്ലാതാക്കാൻ സാധിച്ചു. എഐയുടെ ദുരുപയോഗം, പ്രത്യേകിച്ച് ഡീപ്ഫേയ്ക്ക് സാങ്കേതികവിദ്യയെക്കുറിച്ച് ആഗോളതലത്തിലും യുഎഇയിലും വർധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ഈ സംഭവം. 
∙ ഡീപ് ഫെയ്ക്ക്; യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകുന്നു.
വഞ്ചന, സ്വകാര്യത ലംഘിക്കൽ, തെറ്റായ വിവരങ്ങൾ എന്നിവയുടെ അപകടസാധ്യതകളെക്കുറിച്ച് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഡീപ് ഫെയ്ക്കുകൾ യഥാർഥ ആളുകളെ അനുകരിക്കാൻ രൂപകൽപന ചെയ്‌ത എഐ ജനറേറ്റഡ് മാധ്യമമാണ്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഈ വിദ്യയിലൂടെ   വിഡിയോകളോ ചിത്രങ്ങളോ ഓഡിയോയോ സൃഷ്‌ടിക്കാനാകും
ഡീപ് ഫെയ്ക്ക് ഉള്ളടക്കം പങ്കിടുന്നത് വഞ്ചനയ്‌ക്കോ നിയമപരമായ പ്രത്യാഘാതങ്ങൾക്കോ ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ  ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ നടത്തിയ കാസ്‌പെർസ്‌കി ബിസിനസ് ഡിജിറ്റൈസേഷൻ സർവേയിൽ 75 ശതമാനം യുഎഇ ജീവനക്കാരും തങ്ങൾക്ക് ഡീപ് ഫെയ്ക്ക് തിരിച്ചറിയാൻ കഴിയുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും 37 ശതമാനം പേർ മാത്രമാണ് പരിശോധനയ്ക്കിടെ യഥാർഥവും എഐ ജനറേറ്റുചെയ്‌തതുമായ ചിത്രങ്ങൾ തമ്മിൽ വേർതിരിച്ചറിയുന്നതിൽ വിജയിച്ചത്. 

Also read:  ഡോ.ജോ ജോസഫിന്റെ അശ്ലീല വീഡിയോ ; എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി എംപി

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES