കുവൈത്ത്‌സിറ്റി : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഉപയോഗിച്ച് 4 ദിവസത്തിനിടെ രേഖപ്പെടുത്തിയത് 4,122 ട്രാഫിക് ലംഘനങ്ങള്‍.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓട്ടോമേറ്റഡ് നിരീക്ഷണ ക്യാമറകളിലൂടെ കണ്ടെത്തിയതാണ് രണ്ടു ലംഘനങ്ങളും. സുരക്ഷിതമായ റോഡ് യാത്ര ഉറപ്പാക്കുന്നതിന് ഗതാഗത ചട്ടങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഈ മാസം 12 മുതല്‍ 15 വരെയുള്ള കണക്കാണിത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്ന ലംഘനങ്ങളാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
