സംസ്ഥാനമൊട്ടാകെ 726 എഐ (നിര്‍മിതബുദ്ധി) ക്യാമറകളാണ് സ്ഥാപിച്ചിരിക്കു ന്നത്. കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 3 പേര് ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാലും എഐ ക്യാമറയില്‍ പതിഞ്ഞാല്‍ പിഴയുണ്ടാകും. ഇതുള്‍പ്പെടെ കര്‍ശന വ്യവസ്ഥകള്‍ പൂര്‍ണ തോതില്‍ നടപ്പാക്കാനാണ് പുതിയ പരിഷ്കാരം
തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുടെ നിരീക്ഷണത്തില്‍ സംസ്ഥാനത്തെ വാഹനങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന് സംവി ധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.ക്യാമറകള്‍ ഇതിനോടകം പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. സം സ്ഥാനമൊട്ടാകെ 726 എ ഐ (നിര്‍മിതബുദ്ധി) ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 3 പേര് ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാലും എഐ ക്യാമറയി ല്‍ പതിഞ്ഞാല്‍ പിഴയുണ്ടാകും. ഇതുള്‍പ്പെടെ കര്‍ശന വ്യവസ്ഥകള്‍ പൂര്‍ണ തോതില്‍ നടപ്പാക്കാനാണ് പുതിയ പരിഷ്കാരം. രാത്രിയിലടക്കം നിയമലംഘനങ്ങള്‍ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കുമെന്നതാ ണ് ക്യാമറകളുടെ സവിശേഷ ത.സാധാരണ സി.സി.ടി.വി. ക്യാമറകളെക്കാള്‍ ക്ലിയര്‍ ചിത്രങ്ങളാണ് എ ഐ ക്യാമറയില്‍ ലഭിക്കുക.
കാറില്‍ കൈക്കുഞ്ഞുങ്ങളെ പിന്‍സീറ്റില്‍ മുതിര്‍ന്നവര്‍ക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണം. ഒരു ക്യാമറയില്‍ നിയമലംഘനം കണ്ടെത്തുന്ന വാഹനത്തിനും വ്യക്തി ക്കും തുടര്‍ന്നുള്ള ക്യാമറകളില്‍ ഓ രോ തവണ പതിയുമ്പോഴും അതേ കുറ്റത്തിനു പിഴ വരും. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നി വ പിടിക്കാന്‍ 675 ക്യാമറകളും സിഗ്നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടി കൂടാന്‍ 18 ക്യാമറകളാണ് ഉള്ളത്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളും അതി വേഗം ക ണ്ടെത്താന്‍ നാലു ക്യാമറകളും പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകള്‍ ഒപ്പിയെടുക്കും.
അതേസമയം, ദൃശ്യങ്ങളില്‍ വ്യക്തമാകുന്ന നിയമലംഘനത്തിനു മാത്രമേ പിഴയുണ്ടാകൂ എന്നും വാഹന രേഖകള്‍ കൃത്യമാണോ എന്നതുള്‍പ്പെടെയുള്ള മറ്റു പരിശോധന കള്‍ കണ്ട്രോള് റൂം മുഖേന തല്ക്കാ ല മില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ ലൈന്‍ ട്രാഫിക് ലംഘനങ്ങളും പരിശോധിക്കി ല്ല. വാഹനമോടിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കുന്നതും പിടികൂടും. കാറില്‍ ഹാന്‍ഡ്സ് ഫ്രീ ബ്ലൂടൂ ത്ത് സൗകര്യമുപയോഗിച്ചു ഫോണില്‍ സംസാരിക്കുന്നതും ഒഴിവാക്കണമെന്നാണു നിര്‍ദേശമെങ്കിലും തല്ക്കാലം ഇതിനു പിഴയില്ല. പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതു ലംഘിക്കുന്നവര്‍ക്കും തല്ക്കാലം പിഴ ചുമത്തില്ല.
കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കാര്യത്തിലും ഇനി ഇത്തരം ക്യാമറകള്‍ സഹായമാകും. ചിത്രങ്ങള്‍ അഞ്ചുവര്‍ഷത്തേക്ക് സൂക്ഷിക്കാനുള്ള ശേഷി ക്യാമറകള്‍ക്കുണ്ട്. തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്ട്രോള് റൂമിലാണ് നിയമലംഘനം കണ്ടെത്തുന്ന ക്യാമറയില്‍നിന്നുള്ള ദൃശ്യം എത്തുക.തുടര്‍ന്ന് ഉടമകളുടെ മേല്‍വിലാസത്തിലേക്ക് ചെല്ലാന്‍ എത്തും. ഫോണ്‍ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം എസ്എംഎസായും ലഭിക്കും. അക്ഷയകേന്ദ്രങ്ങള്‍ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ടെന്ന് മാതൃ ഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.











