ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് കെട്ടിച്ചമച്ചതെന്ന് പ്രതി അ ഞ്ജലി റീമ ദേവ്. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളാണിതെന്ന് ഫെയ്സ്ബുക്കില്‍ അഞ്ജലി വ്യക്തമാ ക്കി
കോഴിക്കോട്: ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് കെട്ടിച്ചമച്ച തെന്ന് പ്രതി അഞ്ജലി റീമ ദേവ്. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തു ന്ന പ്രചാരണങ്ങളാണിതെന്ന് ഫെയ്സ്ബുക്കില്‍ അ ഞ്ജലി വ്യക്തമാക്കി. താനുള്‍പ്പെ ടെയുള്ള പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചത് അഞ്ജലിയാണെന്ന് പരാതിക്കാരി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
വട്ടിപ്പലിശക്കാരിയായ സ്ത്രീ തന്റെ ജീവിതം കരുവാക്കി. 19 വയസ് മുതല്‍ കഷ്ടപ്പെട്ട് താന്‍ നേടിയ ഉന്നതി യാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്. പലര്‍ക്കും താന്‍ പണം കൊടുക്കാനുണ്ട്. അതിന് കണക്കു ണ്ട്. ബിസിനസ് ശക്തിപ്പെടുത്താന്‍ പണം കടം വാങ്ങിയിട്ടുണ്ട്. താന്‍ മോശം രീതിയിലേക്ക് കൊണ്ടുപോ യെന്ന് ഓഫീസിലെ ഒരു ജീവനക്കാരിയും പറയില്ല. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളാ ണ് ഇപ്പോള്‍ നടക്കുന്നതെന്നും അഞ്ജലി പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡി പ്പിച്ചെന്ന പരാതിയില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാ റ്റിനെയും കൂട്ടാളികളായ സൈ ജു തങ്കച്ചനെയും അഞ്ജലിയെയും പ്രതിയാ ക്കി ഫോര്‍ട്ട്‌കൊച്ചി പൊലീസ് പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ്, പരാതി നല്‍കിയ യുവതി അഞ്ജലിക്കെതി രെ രൂക്ഷ വിമര്‍ശ നം ഉന്നയിച്ചത്. തന്നെയും പെണ്‍കുട്ടികളെയും ഹോട്ടലില്‍ എത്തിച്ചത് അഞ്ജലിയാ ണെന്നും ഇവര്‍ക്ക് ലഹരിമരുന്ന് കച്ചവടമുണ്ടെന്നുമായിരുന്നു ആക്ഷേപം. എന്നാല്‍ ഇതെല്ലാം സ്വയം ര ക്ഷപ്പെടാനുള്ള പരാതിക്കാരിയുടെ തന്ത്രമാണെന്ന് അഞ്ജലി പറയുന്നു.
തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയി ക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മയക്കുമ രുന്ന് ഡീലര്‍, ഹണിട്രാപ്പ്, കള്ളപ്പണം, പണംതട്ടിപ്പ് അടക്കമുള്ള ആരോപണങ്ങളാണ് തനിക്കെതിരെ ഉന്ന യിക്കുന്നത്. ഇതെല്ലാം ആരാണ് ചെയ്യുന്നതെന്ന് അറിയാം. തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ യഥാര്‍ ഥ മുഖം പുറത്തുകൊണ്ടുവരു മെന്നും അഞ്ജലി പറഞ്ഞു.
കോഴിക്കോട് സ്വദേശിനിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് ഫോര്‍ട്ട്കൊച്ചിയിലെ ‘നമ്പര്‍ 18’ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെതിരെ പോക്‌സോ കേസെടുത്തത്. ഫോര്‍ട്ട്കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുഹൃത്ത് സൈജു തങ്കച്ചനും കോഴിക്കോട് സ്വദേശിനിയായ അഞ്ജലിയും പ്രതികളാണ്.
മോഡലുകള്‍ മരിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികള്‍
നവംബര്‍ ഒന്നിന് രാത്രി പാലാരിവട്ടം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മോഡലു കള്‍ മരിച്ച കേസിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. മോഡലുകള്‍ സ ഞ്ചരിച്ച കാര്‍, അപകടം നടക്കുന്ന സമയത്ത് സൈജു പിന്തുടര്‍ന്നിരുന്നതായി പൊലീസ് അ ന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് മടങ്ങുമ്പോഴാണ് കാര്‍ നിയന്ത്ര ണം വിട്ട് മറിഞ്ഞ് മോഡലുകള്‍ മരിച്ചത്. അന്നത്തെ ദിവസം ഹോട്ടലില്‍ നടന്ന പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ച സംഭവത്തിലാണ് റോയിയെ അറസ്റ്റ് ചെയ്തത്. മോഡലുകളുടെ അപകട മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം റോയിക്കും സുഹൃത്തുക്കള്‍ ക്കുമെതിരായ പോക്‌സോ കേസും അന്വേഷിക്കും.