തമിഴ്നാട് തഞ്ചാവൂരില്‍ കാളിമേട് പട്ടണത്തില്‍ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാ ഘാതമേറ്റ് 11 പേര്‍ മരിച്ചു. ഉത്സവത്തിന് ഇടയില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെയാണ് മരിച്ചത്
തഞ്ചാവൂര്‍ : തമിഴ്നാട് തഞ്ചാവൂരില്‍ കാളിമേട് പട്ടണത്തില്‍ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാഘാ തമേറ്റ് 11 പേര്‍ മരിച്ചു. ഉത്സവത്തിന് ഇടയില്‍ രഥം വൈദ്യുതി ലൈനി ല്‍ തട്ടിയാണ് അപകടമുണ്ടായത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെയാണ് മരിച്ചത്. നിരവധി പേര്‍ പരിക്കേറ്റ് ചികിത്സിയലാണ്. ക്ഷേത്രരഥം ഭക്തര്‍ വലിക്കുന്നതിനിടെ വൈദ്യുത കമ്പിയില്‍ കുടുങ്ങിയാണ് ഷോക്കേറ്റത്.
10 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്. 13ഓളം പേര്‍ ചികിത്സയിലുണ്ട്. കാളിമേട് ക്ഷേ ത്രത്തിലെ ചിത്തിര ഉത്സവത്തിന് ഇട യിലാണ് അപകടം. അപകടം നടന്ന സ്ഥലത്ത് വെള്ളം ഉണ്ടായിരുന്നത് ദുരന്തത്തിന്റെ ആഴം കൂട്ടി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.
ഇന്നലെ രാത്രി പരിപാടിയില്‍ പങ്കെടുക്കാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ എത്തിയ തോടെ വന്‍ ജനാവലി ഉണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടേമുക്കാലോടെയായിരുന്നു അപകടം. ചൊവ്വാഴ്ച രാ ത്രി ആരംഭിച്ച ഘോഷയാത്രയുടെ സമാപനം കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു.