കൊച്ചി: ഉപഭോക്താക്കൾക്ക് ഉടനടി ഡിജിറ്റലായി വായ്പ നൽകുന്ന നവി ലെൻഡിംഗ് ആപ്പ് സേവനം കേരളത്തിലും. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന ഇടത്തരം വരുമാനക്കാരെ ലക്ഷ്യമിടുന്ന ആപ്പിലൂടെ 36 മാസം വരെ കാലാവധിയിൽ അഞ്ചു ലക്ഷം രൂപ വരെ നേരിട്ട് ഒരു ഓഫീസിലും ചെല്ലാതെ ഡിജിറ്റലായി വായ്പയെടുക്കാം.
ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് വായ്പ ലഭിക്കാനുള്ള യോഗ്യത മനസ്സിലാക്കി പാൻ, ആധാർ നമ്പറുകൾ നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ തുക ബാങ്ക് അക്കൗണ്ടിൽ ലഭിക്കുമെന്ന് നവി ഫിൻസെർവ് സി.ഇ.ഒ സമിത് ഷെട്ടി പറഞ്ഞു. കടലാസ് രഹിാതമായി വായ്പ ലഭ്യമാക്കുന്ന ആപ്പിൽ പേ സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ തുടങ്ങിയ ഒരു രേഖയും അപ് ലോഡ് ചെയ്യേണ്ട.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), മെഷീൻ ലേണിംഗ് (എം.എൽ) എന്നിവ ഉപയോഗപ്പെടുത്തിയണ് ആപ്പിന്റെ പ്രവർത്തനം. ബംഗളൂരു ആസ്ഥാനമായ കമ്പനിയുടെ ആപ്പിന്റെ വായ്പാ സേവനം കേരളമുൾപ്പെടെ സംസ്ഥാനങ്ങളിലെ 150 ലേറെ പട്ടണങ്ങളിൽ ലഭിക്കും. സച്ചിൻ ബൻസാൽ, അങ്കിത് അഗർവാൾ എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ.