അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളില്‍ ജോലിക്ക് പോകുന്നതിനെയും വിലക്കി താലി ബാന്‍. ദേശീയ, അന്താരാഷ്ട്ര എന്‍ജിഒകളില്‍ ജോലി ചെയ്യു ന്നതിനെ യാണ് വിലക്കിയിരിക്കുന്നത്. വസ്ത്രധാരണത്തില്‍ ഇസ്ലാമിക രീതികള്‍ പിന്തുടരുന്നില്ല ന്നാരോപിച്ചാണ് നടപടി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളില്‍ ജോലിക്ക് പോകുന്നതിനെയും വിലക്കി താലിബാന്‍. ദേശീയ, അന്താരാഷ്ട്ര എന്‍ജിഒകളില്‍ ജോലി ചെയ്യു ന്നതിനെയാണ് വിലക്കിയിരിക്കുന്നത്. വസ്ത്രധാരണത്തില്‍ ഇസ്ലാമിക രീതികള്‍ പിന്തുടരുന്നില്ലന്നാരോപിച്ചാണ് നടപടി. അഫ്ഗാനിലെ പ്രദേശി ക, വിദേശ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് വിലക്ക് സംബന്ധിച്ച് ഉത്തരവ് നല്‍കിയതായാണ് വിവരം.
ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് ഗൗരവതരമായ പരാതി കള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത് എന്ന് താലിബാന്‍ സാമ്പത്തിക മന്ത്രാലയം എന്‍ ജിഒകള്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു.ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇസ്ലാമിക നിയമപ്രകാരമുള്ള ഹി ജാബ് ധരിക്കുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു. മറ്റൊരു അറിയിപ്പുണ്ടാകുന്ന തുവരെ സ്ത്രീകളെ ജോലിക്ക് പ്രവേശിപ്പിക്കരുതെന്നും ഉത്തരവ് ലംഘിച്ചാല്‍ എന്‍ജിഒക ളുടെ ലൈസന്‍ സ് ക്യാന്‍സല്‍ ചെയ്യുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളില്‍ സ്ത്രീകള്‍ക്ക് മേല്‍ രണ്ട് നിയന്ത്രണങ്ങളാണ് താലിബാന്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. നേര ത്തെ, സ്ത്രീകളെ സര്‍വകലാശാലകളില്‍ പ്രവേശിപ്പിക്കുന്നത് നിരോധിച്ച് താലിബാന്‍ ഉത്തരവിറക്കിയി രിക്കുന്നു. ഇതിന് പിന്നാലെ, അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനം ഉയരുന്നതിനിടെ യാണ് പുതിയ വിലക്കുമായി താലിബാന്‍ രംഗത്തെത്തിയത്.











