English हिंदी

Blog

corona kerala 25

Web Desk

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് . തുടര്‍ച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് 100 മുകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് . രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്തുനിന്നു എത്തിയവരാണ് . 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ് . സമ്ബര്‍ക്കം മൂലം ആറുപേര്‍ക്ക് രോഗം ബാധിച്ചു.53 പേര്‍ രോഗമുക്തി നേടി .

Also read:  റോഡ്പണിയാന്‍ അറിയില്ലെങ്കില്‍ എഞ്ചിനീയര്‍മാര്‍ രാജിവെയ്ക്കണം;റോഡുകളുടെ ശോച്യാവസ്ഥയില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുംവിധമാണ് ; പാലക്കാട്-24, ആലപ്പുഴ-18, പത്തനംതിട്ട- 13, കൊല്ലം-13, എറണാകുളം-10, തൃശ്ശൂര്‍- 10, കണ്ണൂര്‍-9, കോഴിക്കോട്- 7, മലപ്പുറം-6, കാസര്‍കോട്- 4, ഇടുക്കി- 3, തിരുവനന്തപുരം-2, കോട്ടയം-2, വയനാട്-2.

നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ ; പത്തനംതിട്ട-9, ആലപ്പുഴ- 3, കോട്ടയം-2, ഇടുക്കി-2, എറണാകുളം-2, തൃശ്ശൂര്‍-3, പാലക്കാട്- 5, മലപ്പുറം-12, കോഴിക്കോട്- 6, കണ്ണൂര്‍-1, കാസര്‍കോട്- 8.

Also read:  ഉന്നത പദവി വഹിക്കുന്ന നേതാവിന് ഡോളര്‍ കടത്തില്‍ പങ്കെന്ന് സരിത്തിന്റെ മൊഴി

ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കര്‍ശനമായി തുടരും, കോവിഡ് ഡയറി സൂക്ഷിക്കണം

സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം പിടിച്ചുനിർത്താനായി എന്നതാണു നമ്മുടെ നേട്ടം. സംസ്ഥാനത്തു പരിശോധന വർധിപ്പിക്കും. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടരണം. വിദേശത്തുനിന്നു വരുന്നവർക്ക് ടെസ്റ്റ് നടത്തുന്നതു അധികശ്രദ്ധയുടെ ഭാഗമാണ്. രോഗവ്യാപനം തയാൻ പ്രവാസികളുടെ സന്നദ്ധത മാത്രം മതിയാകില്ല. ബ്രേക്ക് ദ് ചെയിൻ ക്യാംപെയ്ൻ സജീവമായി മുന്നോട്ടു കൊണ്ടുപോകണം. ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകളിൽ ഉറവിടം ജനങ്ങളുടെ സഹകരണം ആവശ്യമാണ്.

Also read:   ഇന്ത്യ പോരാടി തോറ്റു, ബ്രിട്ടനെ വിറപ്പിച്ച് ഇന്ത്യന്‍ വനിതകള്‍ കീഴടങ്ങി

നാം നടത്തുന്ന യാത്രയുടെ വിശദാംശങ്ങൾ ഇക്കാലത്ത് എല്ലാവരും രേഖപ്പെടുത്തണം. പോയ സ്ഥലങ്ങൾ, സ്ഥാപനം സമയം തുടങ്ങിയ ഒരു ഡയറിയിലോ മൊബൈലിലോ രേഖപ്പെടുത്തണം. ഇതു രോഗവാഹിയായ ഒരാൾ എവിടെയെല്ലാം പോയി, അവിട ആ സമയത്ത് ആരെല്ലാം ഉണ്ടായി എന്നു മനസ്സിലാക്കാൻ സാധിക്കും. ജൂലൈയിൽ പ്രതിദിനം പതിനയ്യായിരം കോവിഡ് പരിശോധന നടത്താനാണു സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഓരോ ആളും സർക്കാരിന്‍റെ പദ്ധതികളോടു സഹകരിക്കാൻ തയാറാകണം.