രാജ്യത്ത് ഇന്ധനവില കുറച്ചു. കേന്ദ്ര എക്സൈസ് ഡ്യൂട്ടിയാണ് കുറച്ചത്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു. പാചക വാതക സബ്സിഡിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില കുറച്ചു. കേന്ദ്ര എക്സൈസ് ഡ്യൂട്ടിയാണ് കുറച്ചത്. പെട്രോളിന് എട്ട് രൂ പയും ഡീസലിന് ആറ് രൂപയും കുറച്ചു. പാചക വാതക സബ്സിഡിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
എക്സൈസ് തീരുവ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു. ഇതോടെ ഒരു ലിറ്റര്‍ പെ ട്രോള്‍ 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും എന്ന് ധനമ ന്ത്രി പറഞ്ഞു.
പാചകവാതക സബ്സിഡിയും പുനഃസ്ഥാപിച്ചു. സിലിണ്ടറിന് 200 രൂപ വീതം സബ്സിഡി എന്ന നില യില്‍ 12 സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കും. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയുടെ ഗുണ ഭോക്താക്കള്‍ക്കാണ് സബ്സിഡി ലഭിക്കുക.