പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് താല്പര്യമില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സം സ്ഥാനത്തിന് താല്പര്യമില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കോറോണക്കാലത്ത് പെട്രോ ളിയം ഉത്പന്നങ്ങളുടെ സംസ്ഥാന നികുതി ഒഴിവാക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യ പ്പെട്ട സാഹചര്യത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം.
കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാനാകില്ലെന്ന് ധനമന്ത്രി പറഞ്ഞു. എക്സൈസ് നികുതിയും ഇന്ധന നികുതിയുമാണ് സംസ്ഥാനത്തെ നിലവിലെ വരുമാനം. ഇന്ധന നികുതി ജിഎസ്ടിക്ക് വിട്ടുകൊടുക്കുന്നത് സംസ്ഥാ നത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കും. നിലവില്‍ ലഭിക്കേണ്ട ജിഎസ്ടി വിഹിതം പോലും കൃത്യമായി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
ഇന്ധനവില നിയന്ത്രണം കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നതില്‍ അനുകൂല നിലപാടെടുത്തവരാണ് കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തെക്കാള്‍ അധിക നികു തി ഈടാക്കുന്നുണ്ടെന്നും അതേസമയം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷം തയ്യാറാ യില്ലെന്നും മന്ത്രി പറഞ്ഞു.
ജനത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ആരോപിച്ചു. നികുതി ഭീകരതയാണ് ഇന്ന് നടക്കുന്നത്. ഇന്ധന നികുതി ജിഎ സ്ടി പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വില കൂടുമ്പോള്‍ വരുമാനവും കൂടു മെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. ഈ ദുരിത കാലത്ത് ജനങ്ങള്‍ക്ക് സഹായക ര മാകുന്ന രീതിയില്‍ സബ്സിഡിയെങ്കിലും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാ വ് ആവശ്യപ്പെട്ടു.
ഇന്ധന വില വര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനവും ഒരുപോലെ കുറ്റക്കാരാണ്. മോദിയെന്ന് പറയാന്‍ പ്രതിപക്ഷത്തിന് ഭരണപക്ഷത്തെ പോലെ പേടിയില്ലെന്നും രാജാവിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവരല്ല യുഡിഎഫെന്നുമായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ച എന്‍. ഷംസുദ്ദീന്റെ മറുപടി. അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതി പക്ഷം സഭയില്‍ നിന്നും ഇറങ്ങിപോയി.
ഇന്ധന വിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധിക നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് എം എല്‍ എഎന്‍ ഷംസുദ്ദീന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ചക്കെടുക്കാത്തതില്‍ പ്രതിഷേധി ച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി.