പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചനം നേരിട്ടറിയിക്കാന്‍ എത്തിയ മോദിക്ക് സ്‌നേഹോഷ്മള സ്വീകരണം ഒരുക്കി യുഎഇ
അബുദാബി : ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത് ഇന്ത്യയിലേക്കും മടങ്ങും വഴി യുഎഇയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടൈ തീരുമാനം മിഡില്‍ ഈസ്റ്റിലെ നയതന്ത്ര -രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്.
ജര്‍മനിയില്‍ നിന്നും മടങ്ങും വഴി യുഎഇയില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് മോദി ഉണ്ടായിരുന്നത്. മോദിയുടെ സൗകര്യാര്‍ത്ഥം യുഎഇ പ്രസിഡന്റ് താനുമായുള്ള കൂടിക്കാഴ്ച വിമാനത്താവളത്തിലെ പ്രസിഡന്‍ഷ്യല്‍ ടെര്‍മിനലിലെ വിഐപി ലോഞ്ചിലാക്കി.
വിമാനത്താവളത്തില്‍ നിന്നും സിറ്റിയിലേക്ക് എത്താനും പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വരുന്നതിനുമുള്ള യാത്രയും അതിനുള്ള താമസവും ഒഴിവാക്കി വിമാനത്താവളത്തില്‍ തന്നെ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി.
മണിക്കൂറുകള്‍ മാത്രം നീണ്ടു നിന്ന കൂൂടിക്കാഴ്ചയ്ക്കു ശേഷം മോദിയെ യാത്രയയ്ക്കാനും യുഎഇ പ്രസിഡന്റ് തയ്യാറായി.
ഒരു രാജ്യത്തിന്റെ തലവന് ലഭിക്കുന്ന സവിശേഷമായ മുന്‍ഗണനയാണ് ഇതെന്ന് നയതന്ത്ര നിരീക്ഷകര്‍ വിലയിരുത്തുന്നു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ക്കപ്പുറം രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ കാത്തു സൂക്ഷിക്കുന്ന വ്യക്തി ബന്ധങ്ങളിലൊന്നായാണ് ഇതിനെ ഇവര്‍ വിലയിരുത്തുന്നത്.
PM @narendramodi holds a formal meeting with the UAE President @MohamedBinZayed. PM Modi conveyed his personal condolences to UAE President Sheikh Mohamed bin Zayed Al Nahyan on the demise of his highness Sheikh Khalifa bin Zayed Al Nahyan pic.twitter.com/rjIhLEZ3hL
— DD India (@DDIndialive) June 28, 2022
ഒന്നര മണിക്കൂര്‍ സമയം മാത്രമാണ് മോദി യുഎഇയിലുണ്ടായിരുന്നത്. ഈ സമയമത്രയും യുഎഇ പ്രസിഡന്റും വിമാനത്താവളത്തില്‍ സന്നിഹിതനായിരുന്നു.
In a special gesture, UAE President @MohamedBinZayed sees off PM @narendramodi at the #AbuDhabi airport. PM Modi leaves from Abu Dhabi, UAE for Delhi. pic.twitter.com/ZZZ211vJ2k
— DD India (@DDIndialive) June 28, 2022
തന്നെ സ്വീകരിക്കാന്‍ അബുദാബി വിമാനത്താവളത്തില്‍ നേരിട്ടെത്തിയ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന് പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.
“അബുദാബി വിമാനത്താവളത്തിലെത്തി എന്നെ സ്വീകരിച്ച പ്രിയ സഹോദരന്‍ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്റെ പ്രവൃത്തി ഏറ്റവും ഹൃദ്യമായിരുന്നുു, അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി ” – മോദി ട്വിറ്ററില്‍ കുറിച്ചു.