കുവൈറ്റ് രാജ്യതലവനായ ഷെയ്ക്ക് സബ അൽ അഹമദ് അൽ ജബേർ അൽ സബയുടെ നിര്യാണത്തെ തുടർന്ന്് അദ്ദേഹത്തോടുള്ള ആദരസൂചകമായി നാലിന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടിയുള്ള ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും ഇന്ന് (ഒക്‌ടോബർ നാല്) ദേശീയ പതാക താഴ്ത്തിക്കെട്ടും. കൂടാതെ ദുഖാചരണത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഔദ്യോഗിക പ്രവേശനം ഉണ്ടാകുന്നതല്ല.
