ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഒരു ലക്ഷ്യം അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേ ന്ദ്രമോദി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഒരു ലക്ഷ്യം അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓര്‍ഡനന്‍സ് ഫാ ക്ടറി ബോര്‍ഡ് പുനസംഘടിപ്പിച്ച് രൂപീകരിച്ച ഏഴു കമ്പനികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിരോധ വകുപ്പില്‍ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിനാണ് ഓര്‍ഡ്നന്‍സ് ഫാക്ടറി ബോര്‍ഡ് വിഭജിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഴ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചത്. ഇന്ത്യയെ ലോക ത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമി ടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യം സ്വന്തമായി അത്യന്താധുനിക ശേഷിയുള്ള സൈനിക സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ പ്രാപ്തമാകും. പുതിയ കമ്പനികള്‍ക്ക് ഇപ്പോള്‍ തന്നെ 65,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.പുതിയ ഭാവിക്കായി പുതിയ പ്രതിജ്ഞകള്‍ എടുക്കുകയാണ് നമ്മള്‍. ഭാവിയുടെ സാങ്കേതി ക വിദ്യയില്‍ ആയിരിക്ക ണം പ്രതിരോധ ഗവേഷണത്തിന്റെ ശ്രദ്ധ. അതിനായി ഗവേഷകര്‍ക്ക് അവസ രം നല്‍കണം. സ്റ്റാര്‍ട്ട് അപ്പുകള്‍ ഈ പുതിയ കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കണ മെന്നും മോ ദി അഭ്യര്‍ഥിച്ചു.