English हिंदी

Blog

sukhdool singh shot dead

സുഖദുന്‍ക എന്നറിയപ്പെടുന്ന സുഖ്ദൂല്‍ സിങാണ് കൊല്ലപ്പെട്ടത്. വിന്നിപെഗിലായിരുന്നു സംഭവം. ഇരുസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇ ന്ത്യയില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.  2017ലാണ് സുഖ ദുന്‍ക വ്യാജരേഖ ഉപയോ ഗിച്ച് കാനഡയിലേക്ക് കടന്നത്. എന്‍ഐഎയുടെ പിടികിട്ടാപ്പുള്ളിക ളുടെ പട്ടികയിലും ഇയാ ളുണ്ട്

ടൊറന്റോ: കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകര വാദി അര്‍ഷ്ദീപ് സിങിന്റെ അനുയായി സുഖ ദുന്‍ക എന്ന് അറിയപ്പെടുന്ന സുഖ്ദൂല്‍ സി ങാണ് കൊല്ലപ്പെട്ടത്. കാനഡി യലെ വിന്നിപെഗ് നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മരണം.

ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു ഇദ്ദേഹം. കാനഡയില്‍ നി ന്നു വിട്ടുതരണമെന്നാവശ്യപ്പെട്ടവരുടെ ലിസ്റ്റില്‍ സുഖ ദുന്‍കയുടെ പേരും ഉ ണ്ടായിരുന്നു. കള്ളപാസ്പോര്‍ട്ടിലാണ് ഇയാള്‍ പഞ്ചാബില്‍ നിന്ന് കാനഡയിലെ ത്തിയതെന്നാ ണ് റിപ്പോര്‍ട്ടുകള്‍. 2017ലാണ് സുഖ ദുന്‍ക വ്യാജരേഖ ഉപയോഗി ച്ച് കാനഡയി ലേക്ക് കടന്നത്. എന്‍ഐഎയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടിക യിലും ഇയാളുണ്ട്. ഹര്‍ ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധ പ്പെട്ട് ഇന്ത്യയും കാനഡയും ത മ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാവു ന്നതിനിടെയാണ് പുതിയ കൊലപാ തകം.

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂ ഡോയും വിദേശകാര്യമന്ത്രിയും പ്രസ്താവന നടത്തിയിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും നയ ത ന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതോടൊപ്പം ഇരു രാജ്യങ്ങളും പൗരന്‍മാര്‍ക്ക് മുന്നറി യിപ്പ് നല്‍കു കയും ചെയ്തിരുന്നു.