മസ്കറ്റ്: ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് ഈ മാസം 18, വെള്ളിയാഴ്ച നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എംബസി ഹാളില്‍ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പണ്‍ഹൗസ് വൈകുന്നേരം നാല് മണി വരെ തുടരും.ഓപ്പണ്‍ ഹൗസില്‍ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരംഗും മറ്റു ഉദ്യോഗസ്ഥരും സംബന്ധിക്കും. ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പരാതികളും സഹായങ്ങള്‍ ആവശ്യമുള്ള വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാനാകും. മുന്‍കൂട്ടി അനുമതി നേടാതെയും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 98282270 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇവരെ ഓപ്പണ്‍ ഹൗസ് സമയത്ത് എംബസി ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
