ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കു ഭക്ഷ്യവിഷബാധ. നെടുങ്കണ്ട ത്തെ ഹോട്ടലില്‍നിന്നു ഷവര്‍മ കഴിച്ചതിനു പിന്നാലെ വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്നു ചികിത്സ തേടുക യായിരുന്നു
തൊടുപുഴ: ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കു ഭക്ഷ്യവിഷബാധ. നെടുങ്കണ്ടത്തെ ഹോട്ട ലില്‍ നിന്നു ഷവര്‍മ കഴിച്ചതിനു പിന്നാലെ വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്നു ചികിത്സ തേടുകയായിരുന്നു.നെടുങ്കണ്ടം പാറക്കൂടില്‍ ബിപിന്‍ പി മാത്യു (39), മാതാവ് ലിസി മത്തായി (56), ബിപി ന്റെ മകന്‍ മാത്യു ബിപിന്‍(7) എന്നിവരാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയത്. നെടുങ്കണ്ട ത്തെ സ്വകാര്യ കോളജില്‍ അധ്യാപകനാണ് ബിപിന്‍.
പരിശോധനയില്‍ ഈമാസം ഒന്നിന് ഉച്ചകഴിഞ്ഞ് ബിപിന്‍ ഓര്‍ഡര്‍ ചെയ്ത ഷവര്‍മ ഹോട്ടലിലെ ഡെലിവറി ബോയ് വീട്ടിലെത്തിച്ചു. രാത്രിയോടെ മൂവര്‍ക്കും വയറിളക്ക വും ഛര്‍ദിയും അനുഭവപ്പെട്ടു. കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് മാത്യു വിപിനിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മരുന്നു ന ല്‍കിയെങ്കിലും പനി കുറഞ്ഞില്ല. മറ്റുള്ളവര്‍ക്കും അസ്വസ്ഥതകള്‍ വര്‍ധിച്ചതോടെ മൂവരും സ്വകാര്യ ആ ശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ഷവര്‍മയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെന്ന് കണ്ടെത്തിയതോടെ ബിപിന്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കി. സ്വകാര്യ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പി ന് റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടലിന് പഞ്ചായത്ത് ലൈസന്‍സ്, ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എന്നിവയില്ലെന്ന് പരിശോധനയില്‍ ക ണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.











