വോട്ടെണ്ണല്‍ ദിവസത്തിസും തുടര്‍ന്നുള്ള ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് രണ്ടിനും തുടര്‍ന്നുള്ള ദിവസങ്ങളിലുമാണ് ആഹ്ലാദപ്രകടനങ്ങള്‍ വേണ്ടെന്ന് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്
ന്യുഡല്‍ഹി : വോട്ടെണ്ണല്‍ ദിവസത്തിസും തുടര്‍ന്നുള്ള ദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് രണ്ടിനും തുടര്‍ന്നുള്ള ദിവസങ്ങളിലുമാണ് ആഹ്ലാ ദപ്രകടനങ്ങള്‍ വേണ്ടെന്ന് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. വിലക്ക് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തുവന്നിട്ടില്ല. ആഹ്ലാദപ്രകടനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി കമ്മീഷന്‍ വക്താക്കള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. വിശദമായ ഉത്തരവ് പിന്നീട് വരും.
മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്ത രമൊരു തീരുമാനത്തിന് നിര്‍ബന്ധിതരായത്. കോവിഡ് രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെ ടുപ്പ് കമ്മീഷനാണെന്നും ഇതിന്റെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടു. കോവിഡ് സമയത്ത് തെരഞ്ഞെടുപ്പ് നടത്തിയത് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയാണെന്നൊ ക്കെയായി രുന്നു കോടതിയുടെ വിമര്‍ശനങ്ങള്‍. വോട്ടെണ്ണല്‍ നിര്‍ത്തിവയ്പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.