ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ് ആസിഫ്, സുധീ ര്‍,അര്‍ഷാദ്,അലി എന്നി വരാണ് അറസ്റ്റിലായത്
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അ റസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ് ആസിഫ്, സുധീ ര്‍,അര്‍ഷാദ്,അലി എന്നിവരാണ് അറസ്റ്റി ലായത്. എസ്ഡിപിഐ പ്രവര്‍ത്തകരായ ഇവരെ തിങ്കളാഴ്ച മണ്ണഞ്ചേരിയില്‍ നിന്നും കസ്റ്റഡിയിലെടു ത്തിരുന്നു.
ഞായറാഴ്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബി.ജെ.പി ഒബിസി മോര്‍ച്ച സം സ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിനെ (45) വീട്ടില്‍വെച്ച് വെട്ടിക്കൊന്നത്. ശനിയാഴ്ച രാത്രി എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകള്‍ക്കകമായിരുന്നു രഞ്ജി തിന്റെ കൊലപാതകം.
ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്. രാത്രിയും പകലും ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖ പ്പെടുത്തിയത്. കൊലപാതകവുമായി ഇവര്‍ക്ക് നേരിട്ടു ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃത്യ ത്തില്‍ നേരിട്ടു പങ്കെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ ഷാന്‍ വധക്കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്ത് വധക്കേസില്‍ ഇന്ന് വൈകുന്നേരം വരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയി രുന്നില്ല. ഇത് സമാധാനയോഗത്തില്‍ ബിജെപി നേതാക്കള്‍ ഉന്നയിക്കുകയുണ്ടായി. ഇരട്ടനീതി യാണെ ന്നായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം.
കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാവിനെ വിട്ടയച്ചു
സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്ത എസ്ഡി പിഐ നേതാവും വാര്‍ഡ് മെമ്പറുമായ നവാസ് നൈനാനെ പൊലീസ് വിട്ടയച്ചു. മണ്ണ ഞ്ചേരി അഞ്ചാം വാര്‍ഡ് മെമ്പറാണ് അദ്ദേഹം. ജില്ലയില്‍ സമാധാനം നിലനിര്‍ത്താന്‍ യോഗം ആഹ്വാനം ചെയ്തു. കൊലപാതകങ്ങളുടെ തുടര്‍ച്ചയായി സംഘര്‍ഷം ഉണ്ടാ കരുതെന്ന് നിര്‍ദേശം നല്‍കി. ഓരോ രാഷ്ട്രീയ പാര്‍ട്ടിയും സമാധാനത്തിനായി ക്യാമ്പ യിന്‍ നടത്താന്‍ യോഗത്തില്‍ ധാരണയായി. കൊലപാതകങ്ങളെ യോഗം അപലപിച്ചു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കുള്ളവരെ നിയമത്തിന് മുന്നില്‍ കൊ ണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും അ ദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ നിരോധനാജ്ഞ ഡിസംബര്‍ 23 രാവിലെ ആറു മണി വരെ നീട്ടി.