മാനന്തവാടി സബ് ആര്‍ടി ഓഫീസ് ക്ലാര്‍ക്ക് സിന്ധുവിനെയാണ് വീട്ടില്‍ തൂങ്ങി മരി ച്ച നിലയില്‍ കണ്ടെത്തിയത്. കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതിനാല്‍ ഉ ദ്യോഗസ്ഥര്‍ ഇവരെ ഒറ്റപ്പെടുത്തിയെന്നും ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടി രുന്നുവെന്നും കുടുംബം ആരോപിച്ചു. മൃതദേഹത്തിന് സമീപം ആത്മഹത്യാക്കുറി പ്പ് പൊലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്
കല്‍പ്പറ്റ: ആര്‍ടി ഓഫീസ് ജീവനക്കാരി തൂങ്ങി മരിച്ച നിലയില്‍. വയനാട് മാന ന്തവാടി സബ് ആര്‍ടി ഓഫീ സ് ക്ലാര്‍ക്ക് സിന്ധുവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി യത്. 42 വയസായിരുന്നു. ഇ ന്ന് രാവിലെ എട്ട് മണിക്കാണ് സിന്ധുവിനെ വീട്ടിന്റെ ജനല്‍ക്കമ്പിയില്‍ തൂ ങ്ങി മരിച്ച നിലയില്‍ കണ്ടെ ത്തിയത്. ഒമ്പത് വര്‍ഷമായി മാനന്തവാടി സബ് ആര്‍ടിഒ ഓഫീസില്‍ ജീവനക്കാരിയായിരുന്നു സിന്ധു.
അതേസമയം സിന്ധു ആത്മഹത്യ ചെയ്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ഇവരെ ഒറ്റപ്പെടുത്തിയെന്നും ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു. ഉദ്യോഗസ്ഥരുടെ മാനസിക പീ ഡനം കാരണമാണ് ആത്മഹത്യ ചെ യ്തതെന്ന് സഹോദരന് നോബിള്‍ കുറ്റപ്പെടുത്തി. മൃതദേഹത്തിന് സ മീപം ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതില്‍ മരണത്തിന് കാര ണക്കാരായ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളുണ്ടെന്നാണ് സൂചന.
ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെ ന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ സിന്ധുവിന്റെ സഹോദരന് മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റുജീവനക്കാര്‍ പലപ്പോഴായി ഒറ്റപ്പെടുത്തിയതായും ഇത് താങ്ങാനാവാ തെ വന്നതോടെയാണ് സിന്ധു ജീവനൊടുക്കിയതെന്നും സഹോദരന് പറഞ്ഞു.