അബുദാബി : തലസ്ഥാന നഗരിയിൽ പൊതു ആരോഗ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തിയ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടി. അബുദാബിയിലെ അൽ ഖാലിദിയ ഡിസ്ട്രിക്റ്റിലെ (വെസ്റ്റ് 6) സൂപ്പർ മാർക്കറ്റാണ് അടച്ചുപൂട്ടിയതെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) അറിയിച്ചു. നിയമം ലംഘിച്ച് സൂപ്പർമാർക്കറ്റ് പൊതുജനാരോഗ്യത്തിന് അപകടകരമാണെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള ലംഘനങ്ങൾ കാരണം കഴിഞ്ഞ മാസം അതോറിറ്റി ഒരു കഫേ അടച്ചുപൂട്ടിയിരുന്നു.
