ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ വരെ സമീപത്തുള്ള ആശുപത്രി യിലേക്ക് മാറ്റി
ചിറ്റൂര്‍ : ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. 45 പേര്‍ക്ക് പരി ക്കേറ്റു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള ആശു പത്രി യിലേക്ക് മാറ്റി. തിരുപ്പതിയില്‍ നിന്നും 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭകരപേട്ടില്‍ വെച്ചാണ് അപ കടം.
അനന്തപൂര്‍ ജില്ലയിലെ ധര്‍മവാരത്ത് നിന്ന് ചിറ്റൂരിലെ നഗരിക്കടുത്തുള്ള ഗ്രാമത്തിലേക്ക് 52 പേരുടെ വി വാഹസംഘവുമായി പോവുകയായിരുന്നു സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.ബസ് ഡ്രൈവ റുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് തിരുപ്പതി പൊലീസ് സൂപ്രണ്ട് പറഞ്ഞു. പരിക്കേറ്റവരെ ആശു പത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.