ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി സജീവന്റെ ഭൂമി തരംമാറ്റി നല്കി. സജീവന് ന ല്കിയ അപേക്ഷയിലാണ് നടപടി. എറണാകുളം ജില്ലാ കലക്ടര്‍ നേരിട്ടെത്തിയാണ് ഉത്തരവ് കൈമാറിയത്. ഭൂമി തരം മാറ്റി കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു സജീവന് ആത്മഹത്യ ചെയ്തത്.
കൊച്ചി : ഭൂമി തരംമാറ്റലിനുള്ള അപേക്ഷയില്‍ തീര്‍പ്പുണ്ടാകാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മ ത്സ്യത്തൊഴിലാളി മാല്യങ്കര കോയിക്കല്‍ സജീവന് മരണാന്തര നീതി. സജീവന് നല്കിയ അപേക്ഷയില്‍ ഭൂമി തരംമാറ്റി നല്കി. എറണാകുളം ജില്ലാ കലക്ടര്‍ നേരിട്ടെത്തിയാണ് ഉത്തരവ് കൈമാറിയത്. ഭൂമി ത രം മാറ്റി കിട്ടാ ത്തതിനെ തുടര്‍ന്നായിരുന്നു സജീവന് ആത്മഹത്യ ചെയ്തത്.
പറവൂര്‍ മാല്യങ്കര സ്വദേശി സജീവന് കഴിഞ്ഞയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ സംവിധാനങ്ങ ളെ രൂക്ഷമായി വിമര്‍ശിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചാണ് സജീവന് ജീവനൊടുക്കിയത്. 25സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫീസ് സൗജന്യമാണു നൂലാമാലകളുടെ പേരുപറ ഞ്ഞ് വെറും നാലു സെന്റിന്റെ ഉടമയായ സജീവന് നഷ്ടമാക്കിയത്.
ഭൂമി തരം മാറ്റാനായി ഒരു വര്‍ഷമായി ശ്രമിച്ചിട്ടും നടന്നില്ലെന്നും നിരവധി തവണ ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫീസി ലെ ഉദ്യോഗസ്ഥരുടെ ദുര്‍വാശിയാണ് അച്ഛന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് മകന് നിഥിന് പറഞ്ഞു. സജീവനു സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി തരംമാറ്റത്തിനുള്ള ഫീസ് സൗജന്യം ലഭിച്ചില്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്.