ആണവോർജ ഉൽപാദന മേഖലയിൽ സ്വകാര്യ പങ്കാളിത്തം; നിയമങ്ങളിൽ ഭേദഗതി ലക്ഷ്യമിട്ട് ഇന്ത്യ

koodamkulam

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിനു മുൻപായി ആണവോർജ നിയമങ്ങളിൽ ഭേദഗതി ലക്ഷ്യമിട്ട് ഇന്ത്യ. ആണവോർജ ഉൽപാദന മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്നു ശനിയാഴ്ചത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ആണവോർജ ഉൽപാദനത്തിന് സർക്കാരിനെ മാത്രം അനുവദിക്കുന്ന ആണവോർജ നിയമത്തിലും ആണവനിലയങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട സിവിൽ ലയബിലിറ്റി ഓഫ് ന്യൂക്ലിയർ ഡാമേജ് നിയമത്തിലും മാറ്റം വരുത്തുമെന്നും ആയിരുന്നു പ്രഖ്യാപനം. എട്ടു വർഷത്തിനുള്ളിൽ ചെറു മോഡുലാർ ന്യൂക്ലിയർ റിയാക്ടർ (എസ്എംആർ) നിർമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങൾക്കായി ന്യൂക്ലിയർ എനർജി മിഷൻ സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.ആണവോർജ മേഖലയിലെ ഇന്ത്യൻ സ്ഥാപനങ്ങളായ ഇന്ത്യൻ റെയർ എർത്ത്സ്, ഇന്ദിരാഗാന്ധി അറ്റോമിക് റിസർച് സെന്റർ, ഭാഭ അറ്റോമിക് റിസർച് സെന്റർ എന്നിവയെ കരിമ്പട്ടികയിൽനിന്ന് യുഎസ് ഒഴിവാക്കിയതിന് ആഴ്ചകൾക്കു പിന്നാലെയാണ് ആണവോർജ രംഗത്ത് സ്വകാര്യ പങ്കാളിത്തം അനുവദിക്കാൻ ഇന്ത്യ തീരുമാനിച്ചത്. 
ഈ മാസം പ്രധാനമന്ത്രി നടത്തുന്ന യുഎസ് സന്ദർശനത്തിനിടെ ആണവ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തുമെന്നാണു സൂചന. ഇന്ത്യ–യുഎസ് ആണവക്കരാർ നടപ്പാക്കുന്നതിൽ പുതിയ ഭേദഗതി കാര്യമായ പങ്കുവഹിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു. സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് നിയമത്തിലെ കടുത്ത നിയന്ത്രണങ്ങളാണ് ആണവക്കരാർ യാഥാർഥ്യമാകുന്നതിനു തടസമായിരുന്ന പ്രധാന കാരണങ്ങളിലൊന്ന്. 2005ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ–യുഎസ് ആണവ സഹകരണത്തിനുള്ള ചർച്ച തുടങ്ങിയത്. എന്നാൽ നിയന്ത്രണങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളിലും തട്ടി മൂന്നുവർഷം കൊണ്ട് ചർച്ചകൾ വഴിമുട്ടുകയായിരുന്നു.

Also read:  അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഇ​ന്ന്​ തു​റ​ക്കും.

Related ARTICLES

ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു ; ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു

കോഴിക്കോട് : പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു  അന്ത്യം. ഭൗതികശരീരം വീട്ടിൽ. മറ്റു ചടങ്ങുകൾ തീരുമാനിച്ചിട്ടില്ല. ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി

Read More »

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം: സംസ്കാരം ഇന്ന്

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് യാത്രാമൊഴിയേകാന്‍ ലോകം. ഇന്ത്യന്‍ സമയം ഒന്നരയോടെ വത്തിക്കാനില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ഏകദേശം രണ്ടുലക്ഷത്തിലധികം പേര്‍ ചടങ്ങുകള്‍ക്ക്

Read More »

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍; വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍. വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് മുന്നറിയിപ്പ്. പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് ഭീഷണി മുഴക്കി. പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം

Read More »

സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന വൻ ആയുധ പാക്കേജ് നൽകാനൊരുങ്ങി അമേരിക്ക

റിയാദ്: സൗദി അറേബ്യയ്ക്ക് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന വൻ ആയുധ പാക്കേജ് നൽകാനൊരുങ്ങി അമേരിക്ക. ബൈഡൻ ഭരണകാലത്ത് നടക്കാതിരുന്ന ആയുധ ഇടപാടാണ് സൗദിയോട് എറ്റവുമടുത്ത യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നൽകാൻ പോകുന്നത്.

Read More »

ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം;സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാൻ അവസരം ഒരുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം സംബന്ധിച്ച് സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാൻ അവസരം ഒരുക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പരിശോധനാ ഫലങ്ങളോ തീരുമാനങ്ങളോ ലഭിച്ച് 15 ദിവസത്തിനുള്ളിൽ പരാതി ഫയൽ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.

Read More »

ആണവ വിഷയത്തിൽ മൂന്നാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച നാളെ മസ്‌കത്തിൽ നടക്കും

മസ്‌കത്ത്: ആണവ വിഷയത്തിൽ മൂന്നാം ഘട്ട അമേരിക്ക-ഇറാൻ ചർച്ച നാളെ മസ്‌കത്തിൽ നടക്കും. ഒമാന്റെ മധ്യസ്ഥതയിലുള്ള ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കും.

Read More »

നിക്ഷേപകർക്ക് 720 കോടി രൂപയിലേറെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയിൽ

അബൂദബി: നിക്ഷേപകർക്ക് 720 കോടി രൂപയിലേറെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയിൽ. 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് കൈമാറാനും കമ്പനി തീരുമാനിച്ചു. നേരത്തേ 75 ശതമാനം ലാഭവിഹിതമാണ് ഷെയർ സ്വന്തമാക്കിയവർക്ക് നൽകുമെന്ന് അറിയിച്ചിരുന്നത്. അബൂദബിയിൽ

Read More »

ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരിവിലയിരുന്നു അന്ത്യം. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലിരിക്കെയായിരുന്നു വിയോഗം. പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ നിയോഗിക്കപ്പെട്ട

Read More »

POPULAR ARTICLES