ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെ നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭി നയിച്ചിട്ടുള്ള നടന്‍ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കളമശേരി സ്വദേ ശിയായ പ്രസാദിനെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു
കൊച്ചി: ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെ നിരവധി സിനിമകളില്‍ വില്ലന്‍ വേ ഷങ്ങളില്‍ അഭിനയി ച്ചിട്ടുള്ള നടന്‍ പ്രസാദിനെ(43)തൂങ്ങി മരിച്ച നിലയില്‍ ക ണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രി ഏ ഴരയോടെയായിരുന്നു സംഭവം. നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബി ജു ഉള്‍പ്പടെയുള്ള സിനിമകളില്‍ പ്രസാദ് അഭിനയിച്ചിട്ടു ണ്ട്. ആക്ഷന്‍ ഹീറോ ബിജുവിന് പുറമെ ഇ ബ,കര്‍മാനി എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
മാനസികപ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറ ഞ്ഞു. നിരവധി അക്രമക്കേസുകളില്‍ പ്രതിയാണ് ഇയാള്‍.വിവിധ സ്റ്റേ ഷനുകളിലായി ഇയാള്‍ക്കെ തിരെ കേസുകളും നിലവിലുണ്ട്. മയക്കുമരുന്ന് കേസിലും അറസ്റ്റിലായിട്ടുണ്ട്.