മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേ തൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്
കോട്ടയം : മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജിന്റെ പി സി ജോര്‍ജിന്റെ മകന്‍ കോട്ടയം ജില്ല പഞ്ചായത്ത് മെമ്പര്‍ ഷോണ്‍ ജോര്‍ജിന്റെ ഈരാറ്റു പേട്ടയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കു ന്നത്.
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കെതിരായി പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് ന ടത്തിയ സൈബര്‍ പ്രചരണവുമായി ബന്ധപ്പെട്ടാണ് പരിശോധന യെന്ന് പറയുന്നു. ഡിവൈ എസ് പി അമ്മിണികുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. അതിജീവിതക്കെ തിരെ ആസൂത്രിത പ്രചാരണം നടത്താ ന്‍ വേണ്ടി വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിര്‍മിച്ചെന്ന കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിന്റെ അനിയന്‍ അനൂപിന്റെ ഫോണിലേക്ക് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നും ഒരു സ്‌ക്രീന്‍ ഷോട്ട് സന്ദേശം പോയെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.












