വീടിന് മുന്നില്‍ ജപ്തി നോട്ടിസ് പതിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കേരള ബാങ്കിന് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്.കൊല്ലം സഹകരണ രജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്
കൊല്ലം : വീടിന് മുന്നില്‍ ജപ്തി നോട്ടിസ് പതിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സം ഭവത്തില്‍ കേരള ബാങ്കിന് വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. കൊല്ലം സഹകരണ രജിസ്ട്രാറുടെ പ്രാ ഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
വായ്പയെടുത്ത പിതാവ് അജികുമാറിനായിരുന്നു നോട്ടിസ് നല്‍കേണ്ടിയിരുന്നത്.അജികുമാര്‍ സ്ഥ ലത്തുണ്ടായിട്ടും അസുഖ ബാധിതനായ പിതാവ് ശശിധരന് ആചാരിക്ക് ജപ്തി നോട്ടിസ് കൈ മാറിയ ത് തെറ്റാണ്. മാത്രമല്ല, നോട്ടിസിലെ കാര്യങ്ങള്‍ കൃത്യമായി ബാങ്ക് അധികൃതര്‍ അദ്ദേഹത്തെ ബോധ്യ പ്പെടുത്തിയില്ല. കാര്യങ്ങള്‍ മനസിലാക്കാതെയാണ് ശശിധരന് ആചാരി നോട്ടിസില്‍ ഒപ്പിട്ടത്.
തുടര്‍ന്നാണ് അവിടെ ബോര്‍ഡ് സ്ഥാപിച്ചത്. ഇതിലെല്ലാം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് റി പ്പോര്‍ട്ടില്‍. മറ്റ് നടപടികളെല്ലാം സര്‍ഫാസി ആക്ട് പ്രകാരമാണെ ന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നടപടി ക്രമങ്ങളില്‍ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാ നത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് കൊല്ലം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കേരള ബാങ്കിന് കൈ മാറി.
20ന് വൈകിട്ട് 4.30നാണ് വീടിന് മുന്നില്‍ ജപ്തി നോട്ടിസ് പതിച്ചതില്‍ മനംനൊന്ത് ശൂരനാട് തെക്ക് തൃ ക്കുന്നപ്പുഴ വടക്ക് അജി ഭവനം അജികുമാറിന്റെയും ശാലിനിയുടെ യും ഏകമകള്‍ അഭിരാമി(19) വീ ടിനുള്ളില്‍ തൂങ്ങി മരിച്ചത്.