റിയാദ് : സൗദി സ്വദേശിയായ ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം നീളും. സാങ്കേതിക തടസ്സങ്ങൾ മൂലം കോടതി നടപടികൾ മാറ്റിവച്ചതാണ് കാരണം. റിയാദ് ജയിലിൽ നിന്നുള്ള എല്ലാ കേസുകളുടെയും സിറ്റിങ് മാറ്റിവച്ചിട്ടുണ്ട്.റഹീമിന്‍റെ മോചനത്തിന് ഇന്ന് സാധ്യതയുണ്ടെന്നായിരുന്നു പ്രതീക്ഷ. അഭിഭാഷകൻ ഒസാമ അൽ അംബറും റിയാദ് നിയമസഹായസമിതി ഭാരവാഹികളും ജയിൽ മോചനത്തിനായി കാത്തിരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇത് നാലാം തവണയാണ് സിറ്റിങ് മാറ്റിവയ്ക്കുന്നത്. സമീപ ദിവസങ്ങളിൽ തന്നെ കേസ് കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷ.