കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്നാണ് ഗ്രീന്‍ പാസ് കാലാവധി വര്‍ദ്ധിപ്പിച്ചത്.
അബുദാബി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യ ആപ് അല്‍ ഹോസ്‌നിലെ ഗ്രീന്‍ പാസിന്റെ കാലാവധി ഇനി മുതല്‍ മുപ്പത് ദിവസമായിരിക്കുമെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി അറിയിച്ചു.
ഏപ്രില്‍ 29 വെള്ളിയാഴ്ച മുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും. പിസിആര്‍ നെഗറ്റീവ് ആയവര്‍ക്ക് ഗ്രീന്‍ പാസ് പതിനാലു ദിവസത്തേക്കാണ് ഇതുവരെ ലഭിച്ചിരുന്ന്ത്. ഇത് ഇനി മുതല്‍ മുപ്പത് ദിവസമായാണ് നീട്ടിയിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തിനുള്ള രണ്ട് വാക്‌സിനേഷന്‍ എടുത്തവര്‍ക്കും ഒപ്പം പിസിആര്‍ നെഗറ്റീവ് ആയവര്‍ക്കുമാണ് ഗ്രീന്‍ പാസ് ലഭ്യമാകുക.
അല്‍ ഹോസ്ന്‍ ആപില്‍ ഗ്രീന്‍ പാസ് ഉണ്ടെങ്കില്‍ മാത്രമേ അബുദാബിയിലെ സര്‍ക്കാര്‍ ഓഫീസുകളിലും ഷോപ്പിംഗ് മാളുകളിലും മറ്റ് പൊതു ഇടങ്ങളിലും പ്രവേശനം ലഭിക്കുകയുള്ളു.
നേരത്തെ, യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്നും അബുദാബിയിലേക്ക് വരുന്നവര്‍ക്ക് ഗ്രീന്‍ പാസ് നിര്‍ബന്ധമായിരുന്നു. അതിര്‍ത്തികളില്‍ ഇതിനായി പ്രത്യേകം തയ്യാറാക്കിയിരുന്ന പ്രവേശന ഗേറ്റുകളില്‍ പരിശോധനകള്‍ക്കു ശേഷമാണ് അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കുകമായിരുന്നുള്ളു.
റസ്റ്റൊറന്റുകളിലും ജിം, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും പ്രവേശനത്തിന് അല്‍ ഹോസ്ന്‍ ആപില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്.